ഇന്ത്യ ആസ്‌ട്രേലിയ നാലാം ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷന്‍ മഴ മൂലം ഉപേക്ഷിച്ചു

സിഡ്‌നിയില്‍ മഴ മൂലം ഇന്ത്യ ആസ്‌ട്രേലിയ നാലാം ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാനാവാതെ ആദ്യ സെഷനിലെ കളി ഉപേക്ഷിച്ച് നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് എത്തണമെങ്കില്‍ ആസ്‌ട്രേലിയക്ക് ഇനി 386 റണ്‍സ് കൂടി വേണം. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 622 എന്ന റണ്‍മലക്ക് മുന്നില്‍ പകച്ചുപോയ ആസ്‌ട്രേലിയക്ക് മൂന്നാം ദിനം ബാറ്റിങ് തകര്‍ച്ചയും വെളിച്ചക്കുറവും തിരിച്ചടിയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്നനിലയിലാണ് ആസ്‌ട്രേലിയ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.
നാലാം ടെസ്റ്റില്‍ സമനില നേടിയാലും ഓസീസിനെതിരെ ഇന്ത്യക്ക് ചരിത്ര പരമ്പരനേട്ടം സ്വന്തമാക്കാം. തന്റെ മുന്‍ഗാമികളൊന്നും നേടാത്ത ചരിത്ര നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha