പ്രിയ ഹ്യൂസിന് കായിക ലോകത്തിന്റെ യാത്രാമൊഴി

കായിക ലോകത്തെ കണ്ണീരിലാഴ്ത്തി ഫിലിപ് ഹ്യൂസ് യാത്രയായി. ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഫിലിപ്പ് ഹ്യൂസിന്റെ ഭൗതിക ദേഹത്തിന് ലോകം ഇന്ന് കണ്ണീരോടെ യാത്രാമൊഴി നല്‍കി. ഹ്യൂസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മാക്‌സ്‌വിലെയില്‍ നടന്നു.
കഴിഞ്ഞയാഴ്ച ക്രിക്കറ്റ് കളിക്കിടയില്‍ തലയ്ക്ക് പന്തുകൊണ്ടാണ് ഹ്യൂസ് മരിച്ചത്. ഹ്യൂസ് പഠിച്ച മാക്‌സ്‌വിലെ ഹൈസ്‌കൂളില്‍ പ്രത്യേകമായൊരുക്കിയ അള്‍ത്താരയിലാണ് ചരമശുശ്രൂഷകള്‍ നടന്നത്. 3000 പേര്‍ മാത്രം താമസിക്കുന്ന മാക്‌സ്‌വിലെ പട്ടണത്തില്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെയും മുന്‍കാലത്തെയും ക്രിക്കറ്റ് താരങ്ങളും ജന പ്രതിനിധികളുമടക്കം 5000 ത്തിലധികം പേര്‍ പങ്കെടുത്തു.
ആസ്‌ട്രേലിയന്‍ ക്യാപ്ടന്‍ മൈക്കേല്‍ ക്‌ളാര്‍ക്ക് ചരമശുശ്രൂഷയില്‍ പങ്കാളിത്തം വഹിച്ചു. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷേന്‍വാണ്‍, ഗ്‌ളെന്‍ മക്ഗ്രാത്ത്, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ് മുന്‍ കിവീസ് നായകന്‍ റിച്ചാര്‍ഡ് ഹാഡ്‌ലി എന്നിവര്‍ ഇന്ന് ഹ്യൂസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ആസ്‌ട്രേലിയയിലെ മറ്റ് കായിക ഇനങ്ങളിലെ താരങ്ങളും ചടങ്ങില്‍ സന്നിഹിതരി.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിനിധികളെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് താത്കാലികനായകന്‍ വിരാട് കൊഹ്‌ലി, ടീം ഡയറക്ടര്‍ രവി ശാസ്ത്രി, കോച്ച് ഡങ്കന്‍ ഫ്‌ളച്ചര്‍, മാനേജര്‍ അര്‍ഷദ് അയൂബ് എന്നിവരാണ് ചടങ്ങിനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha