Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യ

16 AUGUST 2019 12:13 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അന്‍പത്തിയേഴുകാരനായ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതു തള്ളിയാണ് ചന്ദ്രശേഖറിന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ട്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയല്‍പേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.

ചന്ദ്രശേഖറിന്റേതായി ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ സെന്തില്‍ മുരുഗന്‍ വ്യക്തമാക്കി. വൈകുന്നേരം കുടുംബാഗങ്ങളോടൊപ്പം ചായ കുടിച്ച ശേഷം 5.45-ന് മുറിയിലേക്ക് പോയ ചന്ദ്രശേഖറിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം റൂമിന്റെ വാതിലില്‍ മുട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്നാണ് ഭാര്യ സൗമ്യയുടെ മൊഴി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം മൂലം ചന്ദ്രശേഖര്‍ നിരാശയിലായിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ 'വിബി കാഞ്ചിവീരന്‍സ്' എന്ന ടീം ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതിനു പുറമെ വേലാച്ചേരിയില്‍ 'വിബി'സ് നെസ്റ്റ്' എന്ന പേരില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് സീസണിലുള്‍പ്പെടെ വിബി കാഞ്ചിവീരന്‍സ് ടീമുമായി ബന്ധപ്പെട്ട് കളത്തില്‍ സജീവമായിരുന്ന ചന്ദ്രശേഖറിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ചന്ദ്രശേഖറിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ചന്ദ്രശേഖറിന്റെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ കെ.ശ്രീകാന്തും ചന്ദ്രശേഖറും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായും മികവുകാട്ടി. ഇതിനു പുറമെ ദേശീയ ടീം സിലക്ടര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ തുടങ്ങിയ രംഗങ്ങളിലും പ്രശോഭിച്ചു. മികച്ചൊരു സംഘാടകന്‍ കൂടിയായിരുന്ന ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ ആദ്യ മൂന്നു സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിച്ചത് മാനേജരായിരുന്ന ചന്ദ്രശേഖറാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച താരമായിരുന്നെങ്കിലും രാജ്യാന്തര തലത്തില്‍ ഏഴ് ഏകദിനങ്ങളേ കളിക്കാനായുള്ളൂ. 1988-ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. രണ്ടു വര്‍ഷത്തിനു ശേഷം ഹാമില്‍ട്ടനില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു അവസാന ഏകദിനം. ന്യൂസീലന്‍ഡിനെതിരെ 77 പന്തില്‍നിന്ന് നേടിയ 53 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

81 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 43.09 ശരാശരിയില്‍ 4999 റണ്‍സ് നേടി. പുറത്താകാതെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുള്‍പ്പെടെ 10 സെഞ്ചുറികളും നേടി. 1987-88 സീസണില്‍ തമിഴ്‌നാട് രഞ്ജി ചാംപ്യന്‍മാരാകുമ്പോള്‍ ചന്ദ്രശേഖറിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനെതിരെ സെഞ്ചുറിയും (160), ഫൈനലില്‍ റെയില്‍വേസിനെതിരെ അര്‍ധസെഞ്ചുറിയും (89) നേടി. തുടര്‍ന്ന് ഇറാനി ട്രോഫിയുടെ നാലാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ 56 പന്തില്‍ നേടിയ അതിവേഗ സെഞ്ചുറിയും ശ്രദ്ധ നേടി. കരിയറിന്റെ അവസാന കാലത്ത് ഗോവയ്ക്കായും കളിച്ചു. പിന്നീട് പരിശീലകനായും കമന്റേറ്ററായും തിളങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (6 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (13 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (19 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (27 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (9 hours ago)

Malayali Vartha Recommends