Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ രാത്രി-പകല്‍ ടെസ്റ്റ് മത്സരത്തില്‍ ധോണി ക്രിക്കറ്റ് കമന്റേറ്ററായി എത്തിയേക്കും

06 NOVEMBER 2019 12:23 PM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി കമന്റേറ്ററുടെ വേഷത്തിലെത്തിയേക്കും. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം കയ്യാളുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ചരിത്ര ടെസ്റ്റ് മഹാസംഭവമാക്കുന്നതിന് ഇതുള്‍പ്പെടെ ശ്രദ്ധേയമായ ഒരുപിടി പദ്ധതികളാണ് ബിസിസിഐയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.ആദ്യ രാത്രിപകല്‍ ടെസ്റ്റ് മത്സരമെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതുന്ന ടെസ്റ്റിനൊപ്പമുള്ള ഇതിഹാസ നായകന്റെ പുതിയ വേഷപ്പകര്‍ച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകന്‍മാരെയും ചരിത്ര ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഈഡന്‍ ഗാര്‍ഡന്‍സിലേക്കു ക്ഷണിക്കാനുള്ള നീക്കമുണ്ട്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കും സംഘത്തിനുമൊപ്പം മുന്‍ നായകന്‍മാരെയും ദേശീയ ഗാനത്തിന് അണിനിരത്താനാണ് ശ്രമം. അതിനുശേഷം ഓരോ ക്യാപ്റ്റന്‍മാരും ഊഴം വച്ച് കമന്ററി ബോക്‌സില്‍ അതിഥിയായെത്തും. അവരുടെ നായക കാലയളവിലെ ചരിത്ര നിമിഷങ്ങള്‍ ആരാധകര്‍ക്കായി വിവരിക്കും.

ഓരോ ക്യാപ്റ്റന്റെയും പ്രത്യേക അഭിമുഖങ്ങളെടുത്ത് നാലാം ദിനം മുതല്‍ ഇടവേള സമയത്ത് ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐയ്ക്കു മുന്നില്‍ വച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയെ കമന്റേറ്ററിന്റെ വേഷത്തില്‍ എത്തിക്കാനുള്ള ശ്രമം. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക.

മത്സരത്തിനായി എല്ലാ മുന്‍ ക്യാപ്റ്റന്‍മാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചുകഴിഞ്ഞു. ക്ഷണം സ്വീകരിച്ചാല്‍ ധോണിയെ ചരിത്രത്തിലാദ്യമായി കമന്റേറ്റര്‍ വേഷത്തില്‍ കാണാം. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായശേഷം ധോണിയെ കളത്തില്‍ കണ്ടിട്ടില്ലാത്ത ആരാധകര്‍ക്ക് ബിസിസിഐ സമ്മാനിക്കുന്ന അപൂര്‍വമായൊരു സമ്മാനവുമാകും ഇത്.

മത്സരത്തിനു മുന്നോടിയായി തലേന്ന് ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ സ്റ്റേഡിയത്തില്‍ സൗജന്യ പ്രവേശനവും ബിസിസിഐ അനുവദിച്ചിട്ടുണ്ട്. മത്സരത്തിനായി ഓഡിയോ കമന്ററി മാത്രമായും പരീക്ഷിക്കാന്‍ നീക്കം നടത്തുന്നുണ്ട്. മത്സരവേദിയിലെത്തുന്നവര്‍ക്കായി ഓഡിയോ കമന്ററി തയാറാക്കാനാണ് നീക്കം.

അതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച 2001ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് വിജയം ഈ ചരിത്ര ടെസ്റ്റിനിടെ ആഘോഷിക്കാനും സംഘാടകര്‍ക്കു പദ്ധതിയുണ്ട്. മത്സരത്തിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണ സമയത്ത് അന്നത്തെ ചരിത്ര വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളെ ആദരിക്കാനാണ് തീരുമാനം. വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരെയാകും ചടങ്ങില്‍ ആദരിക്കുക. ചടങ്ങിന്റെ ഭാഗങ്ങള്‍ പിന്നീട് മത്സരത്തിന്റെ ഇടവേളകളില്‍ സംപ്രേക്ഷേപണം ചെയ്യാനാണ് തീരുമാനം.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലനം ലൈവായി ടെലകാസ്റ്റ് ചെയ്യാനും സ്റ്റാര്‍ സ്‌പോര്‍ട്‌സിനു പദ്ധതിയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാകും പരിശീലന സെഷന്‍ ലൈവായി ടെലകാസ്റ്റ് ചെയ്യുന്നത്.

അതേസമയം, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരുകള്‍ക്കൊപ്പം ബ്രായ്ക്കറ്റില്‍ ചോദ്യചിഹ്നവും ഉള്ളത് ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ഇരുവരും മത്സരത്തിനെത്തുന്ന കാര്യം സ്ഥിരീകരിക്കാത്തതിനാലാണ് ഇവരുടെ പേരിനൊപ്പം ചോദ്യചിഹ്നമെന്നാണ് വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends