യുഎഇയെ കീഴടക്കി അയര്‍ലന്‍ഡ്

ഏകദിന ക്രിക്കറ്റിന്റെ അനിശ്ചിതത്വവും ആവേശവുമെല്ലാം സമം ചേര്‍ന്ന പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരേ അയര്‍ലന്‍ഡിനു നാടകീയ ജയം. പത്തു പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റിനാണ് ഐറിഷ് പട തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയത്. ദുര്‍ബലരില്‍ ദുര്‍ബലരെന്നു വിലയിരുത്തപ്പെട്ട യുഎഇ ഒരുവേള അയര്‍ലന്‍ഡിനെ അട്ടിമറിക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഗാരി വില്‍സന്റെ (69 പന്തില്‍ 80 റണ്‍സ്) അവസരോചിത ബാറ്റിംഗും കെവിന്‍ ഓ ബ്രയാന്റെ (25 പന്തില്‍ 50 റണ്‍സ്) വെടിക്കെട്ടും ഐറിഷുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ ആറിന് 131 എന്നനിലയില്‍ തകര്‍ന്ന യുഎഇയെ കരകയറ്റിയത് 83 പന്തില്‍ 106 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറിന്റെ ഇന്നിംഗ്‌സായിരുന്നു.
ജയത്തോടെ രണ്ടു കളികളില്‍ നിന്നും നാലു പോയിന്റോടെ ക്വാര്‍ട്ടര്‍ ബര്‍ത്തിനോട് ഒരുപടി അടുക്കാനും അയര്‍ലന്‍ഡിനായി. ഗാരി വില്‍സണാണ് കളിയിലെ താരം. സ്‌കോര്‍: യുഎഇ: 50 ഓവറില്‍ ഒമ്പതിന് 278, അയര്‍ലന്‍ഡ് 49.2 ഓവറില്‍ എട്ടിന് 279.
https://www.facebook.com/Malayalivartha


























