ബംഗ്ലാദേശിനെ തകര്‍ത്ത് ലങ്ക

ബംഗ്ലാദേശിനെ 92 റണ്‍സിന് തകര്‍ത്ത് ലോകകപ്പില്‍ ശ്രീലങ്ക രണ്ടാം ജയം ആഘോഷിച്ചു. തിലകരത്‌നെ ദില്‍ഷന്‍ (161), കുമാര്‍ സംഗക്കാര (105) എന്നിവര്‍ പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 332 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 52 റണ്‍സ് നേടിയ ഓപ്പണര്‍ ലഹിരു തിരിമാനയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 47 ഓവറില്‍ 240 റണ്‍സിന് പുറത്തായി.
146 പന്തില്‍ 22 ബൗണ്ടറികളുടെ സഹായത്തോടെയാണ് ദില്‍ഷന്‍ 161 റണ്‍സ് നേടിയത്. 76 പന്തില്‍ 13 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു സംഗക്കാരയുടെ ഇന്നിംഗ്‌സ്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 210 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha