Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'സൂപ്പര്‍ കിങ്' എം.എസ്. ധോണി പരിശീലനത്തിനെത്തി, നഗരത്തില്‍ വന്‍വരവേല്‍പ്പ്

02 MARCH 2020 11:45 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിന് തയാറെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണി ചെന്നൈയിലെത്തി. സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഐപിഎല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങുന്നതിനായി ചെന്നൈയിലെത്തിയ ധോണിയുടെ വിഡിയോ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ധോണി മാര്‍ച്ച് മൂന്നിനും നാലിനും ചെന്നൈയില്‍ പരിശീലിക്കുമെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചു. മാര്‍ച്ച് 19-ന് ശേഷമായിരിക്കും ഔദ്യോഗികമായി ചെന്നൈയുടെ പരിശീലന ക്യാംപ് ആരംഭിക്കുക. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റില്‍നിന്ന് താല്‍ക്കാലിക അവധിയെടുത്ത ധോണി ഐപിഎല്ലില്‍ തിരിച്ചുവരവ് ഗംഭീരമാക്കാനാണ് ഒരുങ്ങുന്നത്. എട്ട് മാസങ്ങള്‍ക്കു ശേഷമാണ് ധോണി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാന്‍ ഇറങ്ങുന്നത്. മാര്‍ച്ച് 29-ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.

നൂറു കണക്കിന് സിഎസ്‌കെ ആരാധകരാണ് ചെന്നൈയില്‍ ധോണിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജര്‍ റസല്‍ രാധാകൃഷ്ണന്‍ വിമാനത്താവളത്തില്‍നിന്ന് ധോണിയെ ടീം താമസിക്കുന്ന ഹോട്ടലിലേക്കു കൊണ്ടുപോയി. ഐപിഎല്ലിലെ ധോണിയുടെ പ്രകടനം അനുസരിച്ചായിരിക്കും രാജ്യാന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

പിയൂഷ് ചൗള, അംബാട്ടി റായുഡു, കരണ്‍ ശര്‍മ എന്നീ താരങ്ങളും ചെന്നൈയിലെത്തിയിട്ടുണ്ട്. സീനിയര്‍ താരമായ പിയൂഷ് ചൗളയെ 6.75 കോടി രൂപയ്ക്കാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചത്. സുരേഷ് റെയ്‌ന, അംബാട്ടി റായുഡു എന്നിവര്‍ക്കൊപ്പം ധോണി ചെന്നൈയില്‍ പരിശീലിക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു ശേഷം ഐപിഎല്‍ തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്കു വീണ്ടും പോയി തിരിച്ചവരും. റെയ്‌നയും റായുഡുവും മൂന്നാഴ്ചയായി ചെന്നൈയില്‍ പരിശീലനത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends