Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രാജീന്ദര്‍ ഗോയല്‍ അന്തരിച്ചു

23 JUNE 2020 07:36 AM IST
മലയാളി വാര്‍ത്ത

ഹരിയാനയുടെ പ്രമുഖ താരവും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത സ്പിന്നറുമായ രാജീന്ദര്‍ ഗോയല്‍ (77) ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.

ഹരിയാനയുടെ പ്രമുഖ താരമായിരുന്ന അദ്ദേഹം 53 തവണ അഞ്ച് വിക്കറ്റ് നേട്ടവും 17 തവണ പത്ത് വിക്കറ്റ് നേട്ടവും കുറിച്ചു. മികച്ച സ്പിന്നറായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല. 1964-65 സീസണില്‍ സിലോണിനെതിരേ (ഇന്നത്തെ ശ്രീലങ്ക) നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ചത് മാത്രമാണ് എടുത്തു പറയാനുള്ളത്.

1958 മുതല്‍ 1985 വരെ 157 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച ഗോയല്‍ 750 വിക്കറ്റുകളെടുത്തു. ഇടംകൈയന്‍ സ്പിന്നറായിരുന്ന ഗോയല്‍ രഞ്ജി ട്രോഫിയില്‍ 637 വിക്കറ്റുകളെടുത്തിട്ടുണ്ട്.

1979 സെപ്റ്റംബറില്‍ ഓസ്ട്രേലിയന്‍ ടീമിനെതിരേ വടക്കന്‍ മേഖലയ്ക്കു വേണ്ടി ആറു വിക്കറ്റെടുത്തതു രാജീന്ദര്‍ ഗോയലിന്റെ കരിയറിലെ പൊന്‍തൂവലാണ്. 43-ാം വയസുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നു.

താരമെന്ന നിലയില്‍ രഞ്ജി ട്രോഫി നേടാനാവാത്തത് ്അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരാശയിലൊന്നായിരുന്നു. പിന്നീട് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കേ 1991-ല്‍ ഹരിയാന ബോംബെയെ (ഇന്നത്തെ മുംബൈ) അട്ടിമറിച്ച് രഞ്ജി കിരീടം നേടി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഹരിയാനയെ നയിച്ചത് ഇന്ത്യന്‍ ടീമിന്റെ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവാണ്.

പുരുഷ, വനിതാ ടീമുകളുടെ മാച്ച് റഫറിയായും ഏറെനാള്‍ പ്രവര്‍ത്തിച്ചു. മികച്ച സേവനം പരിഗണിച്ച് 2017-ല്‍ ഗോയലിന് സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ബി.സി.സി.ഐ. ആദരിച്ചു.

ഈ പുരസ്‌കാരം നേടുന്ന ടെസ്റ്റ് കളിക്കാത്ത താരങ്ങളില്‍ നാലാമനാണ്. പദ്മാകര്‍ ശിവാല്‍കര്‍, ഭാഹുസാഹബ് നിംബാല്‍കര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എന്‍. പ്രഭു എന്നിവരാണു മറ്റുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (15 hours ago)

Malayali Vartha Recommends