Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനും, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനും വിജയം

12 OCTOBER 2020 07:13 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നെങ്കിലും, അവസാന ഓവറുകളിലെ വിസ്മയ പ്രകടനത്തിലൂടെ തെവാത്തിയയും പരാഗും ടീമിനെ വിജയത്തിലെത്തിച്ചു. ഒരു പന്തു ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നത്. തെവാത്തിയ-പരാഗ് സഖ്യം ആറാം വിക്കറ്റില്‍ വെറും 47 പന്തില്‍നിന്ന് 85 റണ്‍സ് അടിച്ചുകൂട്ടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന നാല് ഓവറില്‍നിന്ന് മാത്രം ഈ സഖ്യം 58 റണ്‍സാണ് അടിച്ചുകൂട്ടിയത്. സീസണില്‍ രാജസ്ഥാന്റെ മൂന്നാമത്തെ വിജയമാണിത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമുള്ള ആദ്യ ജയവും. തെവാത്തിയ 28 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 45 റണ്‍സോടെയും റയാന്‍ പരാഗ് 26 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഐ പി എല്‍ പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ എത്തിയ ഇന്നലത്തെ രണ്ടാമത്തെ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഡല്‍ഹി രണ്ടാം സ്ഥാനത്തുണ്ട്.

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഈ സീസണിലെ ആദ്യത്തെ അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണെടുത്തത്. ധവാന്‍ 52 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 33 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി. മുംബൈയ്ക്കായി ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ലക്ഷ്യത്തിലെത്തിയത്. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് (36 പന്തില്‍ 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 53) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ 15 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി കഗീസോ റബാദ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേല്‍, ആര്‍.അശ്വിന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12 പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ മുംബൈ നിരയില്‍ നിരാശപ്പെടുത്തിയെങ്കിലും കീറണ്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് അവരെ വിജയത്തിലെത്തിച്ചു. പൊള്ളാര്‍ഡ് 14 പന്തില്‍ 11 റണ്‍സോടെയും പാണ്ഡ്യ ഏഴു പന്തില്‍ 12 റണ്‍സോടെയും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (26 minutes ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (37 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (1 hour ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (1 hour ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (1 hour ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (2 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (2 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (4 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (4 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (4 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (4 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (4 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (4 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (4 hours ago)

Malayali Vartha Recommends