Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഐ പി എല്‍ : ആര്‍ സി ബി കൊല്‍ക്കത്തയെ 82 റണ്‍സിന് തോല്‍പിച്ചു

13 OCTOBER 2020 07:38 AM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ സീസണിലെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ 82 റണ്‍സിന് തോല്‍പിച്ചു. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍ (25 പന്തില്‍ 34 റണ്‍സ് ) മാത്രമാണ് പൊരുതിയത്. ഗില്ലിനു പുറമെ രണ്ടക്കം കടന്നത് ആന്ദ്രെ റസല്‍ (10 പന്തില്‍ 16), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവര്‍ മാത്രം.

കൊല്‍ക്കത്ത നിരയിലെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ സ്‌കോര്‍ 64 ആകുന്നതിനിടെ പവിലിയനിലേക്ക് മടങ്ങി. ബാംഗ്ലൂരിനായി വാഷിങ്ടന്‍ സുന്ദറും ക്രിസ് മോറിസും രണ്ടു വിക്കറ്റ് വീതം നേടി. ഗില്ലിനൊപ്പം കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് സ്പിന്നര്‍ സുനില്‍ നരെയ്‌നു പകരം ടീമിലെത്തിയ ടോം ബാന്റനാണ്. എന്നാല്‍ 12 പന്തില്‍ എട്ട് റണ്‍സ് എടുത്തുനില്‍ക്കെ നാലാം ഓവറില്‍ നവ്ദീപ് സെയ്‌നി ബാന്റന്റെ കുറ്റി തെറിപ്പിച്ചു. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 14 പന്തില്‍ 9 റണ്‍സെടുത്ത റാണയെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. അടുത്ത മൂന്നു ഓവറുകളില്‍ മൂന്നു ബാറ്റ്‌സ്മാന്മാരെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി.

അടുത്തടുത്ത ഓവറുകളില്‍ ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക് (2 പന്തില്‍ ഒരു റണ്‍സ്), ഒയിന്‍ മോര്‍ഗന്‍ (12 പന്തില്‍ 8) എന്നിവരുടെ വിക്കറ്റുകള്‍ വീണു. അതിനുശേഷമെത്തിയെ റസല്‍- രാഹുല്‍ ത്രിപാഠി സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 14-ാം ഓവറില്‍ റസലും ഔട്ട്. ഇസുരു ഉഡാനയുടെ പന്തില്‍ സിറാജ് ക്യാച്ചെടുത്താണ് റസല്‍ പുറത്തായത്. പാറ്റ് കമ്മിന്‍സ് (3 പന്തില്‍ 1 റണ്‍സ്), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവരും യഥാക്രമം 15, 17 ഓവറുകളില്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ പതനം പൂര്‍ത്തിയായി. 19-ാം ഓവറില്‍ കമലേഷ് നാഗര്‍കോട്ടിയെ ക്രിസ് മോറിസ് പുറത്താക്കി.
വരുണ്‍ ചക്രവര്‍ത്തി (10 പന്തില്‍ 7), പ്രസീദ് കൃഷ്ണ (3 പന്തില്‍ 2) എന്നിവര്‍ പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാം ബോളര്‍മാരും വിക്കറ്റ് നേടി. വാഷിങ്ടന്‍ സുന്ദറും ക്രിസ് മോറിസും രണ്ടു വിക്കറ്റ് വീതവും യുസ്വേന്ദ്ര ചെഹല്‍, മുഹമ്മദ് സിറാജ്, ഇസുരു ഉഡാന, നവദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ചെഹല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്ിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എബി ഡിവില്ലേഴ്‌സിന്റെ (33 പന്തില്‍ 73 റണ്‍സ്) ബാറ്റിങ് മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32 റണ്‍സ്), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47 റണ്‍സ്), വിരാട് കോലി (28 പന്തില്‍ 33 റണ്‍സ്) എന്നിവരും തിളങ്ങി.

ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ റസല്‍ പടിക്കലിനെ ബൗള്‍ഡ് ആക്കിയതോടൊണ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് കഴിഞ്ഞ കളിയിലെ കേമന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തിയെങ്കിലും റണ്‍നിരക്ക് കുറഞ്ഞു. 13-ാം ഓവറില്‍ ഫിഞ്ചിനെ പ്രസീദ് കൃഷ്ണ പുറത്താക്കി. പിന്നീട് കോലിയെ സാക്ഷിയാക്കി ഡിവില്ലേഴ്‌സ് തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ കുതിച്ചു. 33 പന്തില്‍ ആറ് സിക്‌സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് ഡിവില്ലേഴ്‌സ് 73 റണ്‍സെടുത്തത്. 23 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. അവസാന 30 ബോളുകളില്‍ 83 റണ്‍സാണ് ആര്‍സിബി നേടിയത്. ആന്ദ്രെ റസല്‍ 4 ഓവറില്‍ 51 റണ്‍സ് വഴങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (24 minutes ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (42 minutes ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (1 hour ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (1 hour ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (1 hour ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (2 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (2 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (3 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (4 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (4 hours ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (4 hours ago)

Malayali Vartha Recommends