Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐ പി എല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് വിജയം

14 OCTOBER 2020 10:15 AM IST
മലയാളി വാര്‍ത്ത

സീസണിലാദ്യമായി ആദ്യം ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നിലുയര്‍ത്തിയത് 168 റണ്‍സിന്റെ വിജയലക്ഷ്യമാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. വെറ്ററന്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സനും (38 പന്തില്‍ 42), അമ്പാട്ടി റായുഡുവും (34 പന്തില്‍ 41) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.

ചെന്നൈ ടീമില്‍ നിരാശപ്പെടുത്തിയത് ഗോള്‍ഡന്‍ ഡക്കായ ഫാഫ് ഡുപ്ലേസി, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ മാത്രം. സാം കറന്‍ (21 പന്തില്‍ 31), എം.എസ്. ധോണി (13 പന്തില്‍ 21), രവീന്ദ്ര ജഡേജ (10 പന്തില്‍ പുറത്താകാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദീപക് ചാഹര്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഇതിനു മുന്‍പ് കഴിഞ്ഞ സീസണിലെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ ഏറ്റവും ഒടുവില്‍ ആദ്യം ബാറ്റു ചെയ്തത്. അതിനുശേഷം 9 മത്സരങ്ങളില്‍ തുടര്‍ച്ചയായി ചേസ് ചെയ്തു. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റു ചെയ്തിട്ടുണ്ട്.

ഹൈദരാബാദിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയുടെ പ്രകടനം ശ്രദ്ധേയമായി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി.

ചെന്നൈയുടെ 167 റണ്‍സ് പിന്തുടരാനിറങ്ങിയ സണ്‍റൈസേഴ്‌സ് പതിവുപോലെ സാവധാനമാണ് തുടങ്ങിയത്. നിലയുറപ്പിച്ചശേഷം വേഗം കൂട്ടാനായിരുന്നു പദ്ധതിയെങ്കിലും, ഇത്തവണ പാളി. സാം കറന്‍ എറിഞ്ഞ നാലാം ഓവര്‍ ഹൈദരാബാദിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഈ ഓവറിലെ മൂന്നാം പന്തില്‍ സാം കറന്റെ റിട്ടേണ്‍ ക്യാച്ചില്‍ 13 പന്തില്‍ 9 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണര്‍ പുറത്തായി. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ഫോറടിച്ച് തുടങ്ങിയ മനീഷ് പാണ്ഡെയും ഇതേ ഓവറില്‍ത്തന്നെ പുറത്തായി. മൂന്നു പന്തില്‍ നാലു റണ്‍സെടുത്ത പാണ്ഡെ, ഡ്വെയിന്‍ ബ്രാവോയുടെ േനരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി.

തുടര്‍ന്ന് ബെയര്‍‌സ്റ്റോ - കെയ്ന്‍ വില്യംസന്‍ സഖ്യം നിലയുറപ്പിക്കാന്‍ സമയമടുത്തതോടെ റണ്‍നിരക്ക് ഇടിഞ്ഞു. രവീന്ദ്ര ജഡേജ എറിഞ്ഞ 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ബെയര്‍‌സ്റ്റോ ക്ലീന്‍ ബൗള്‍ഡായി. 24 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 23 റണ്‍സെടുത്താണ് ബെയര്‍‌സ്റ്റോ മടങ്ങിയത്. ചെന്നൈയുമായുള്ള സണ്‍റൈസേഴ്‌സിന്റെ ആദ്യമല്‍സരത്തിലെ ഹീറോ പ്രിയം ഗാര്‍ഗാണ് തുടര്‍ന്ന് വന്നത്. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 14-ാം ഓവറില്‍ ഗാര്‍ഗും വില്യംസനും ഓരോ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത ഓവറില്‍ 18 പന്തില്‍ 16 റണ്‍സെടുത്ത ഗാര്‍ഗ് മടങ്ങി. ഗാര്‍ഗിനെ കാണ്‍ ശര്‍മയുടെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കര്‍ 17-ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോയ്ക്കെതിരെ ഈ മത്സരത്തില്‍ ഹൈദരാബാദിന്റെ ആദ്യ സിക്‌സര്‍ നേടിയെങ്കിലും, അതേ ഓവറില്‍ പുറത്തായി. ജഡേജയുടെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ നേടിയത് ഏഴു പന്തില്‍ 12 റണ്‍സ്.

അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ വില്യംസനു മുന്നിലേക്ക്, 18-ാം ഓവര്‍ എറിയാന്‍ ധോണി കാണ്‍ ശര്‍മയെ കൊണ്ടുവന്നു. ആദ്യ പന്ത് ഫോറടിച്ച വില്യംസന്‍, രണ്ടാം പന്തില്‍ വീണു. 39 പന്തില്‍ 57 റണ്‍സ് നേടിയ വില്യംസന്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കി മടങ്ങി. വില്യംസന്‍ പുറത്തായെങ്കിലും അടുത്ത നാലു പന്തില്‍നിന്ന് ഒരു സിക്‌സും രണ്ടു ഫോറും സഹിതം 15 റണ്‍സടിച്ച റാഷിദ് ഖാന്‍ - ഷഹബാസ് നദീം സഖ്യം വിജയത്തിലേക്കുള്ള ദൂരം കുറച്ചു.

സണ്‍റൈസേഴ്‌സിന് അവസാന രണ്ട് ഓവറില്‍ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 27 റണ്‍സ്. ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 19-ാം ഓവര്‍ നാടകീയമായിരുന്നു. ഈ ഓവറില്‍ താക്കൂര്‍ എറിഞ്ഞ രണ്ടാം പന്തില്‍ വൈഡ് സിഗ്‌നല്‍ കാണിക്കാന്‍ ഒരുങ്ങിയ അംപയര്‍, തൊട്ടുപിന്നാലെ അതില്‍നിന്ന് പിന്‍വാങ്ങിയത് കൗതുകമായി. ഈ ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാന്‍ പുറത്തായതോടെ ചെന്നൈ പിടിമുറുക്കി. ഹിറ്റ് വിക്കറ്റായി മടങ്ങുമ്പോള്‍ റാഷിദ് നേടിയത് എട്ടു പന്തില്‍ 14 റണ്‍സ്. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ഷഹബാസ് നദീമും പുറത്തായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത നദീം ബ്രാവോയ്ക്ക് തന്നെ ക്യാച്ച് സമ്മാനിച്ചു. ചെന്നൈയ്ക്കായി ഡ്വെയിന്‍ ബ്രാവോ, കാണ്‍ ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (25 minutes ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (36 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (1 hour ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (1 hour ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (1 hour ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (2 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (2 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (4 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (4 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (4 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (4 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (4 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (4 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (4 hours ago)

Malayali Vartha Recommends