Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐപിഎല്‍ : ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് തോല്‍പിച്ചു

15 OCTOBER 2020 07:41 AM IST
മലയാളി വാര്‍ത്ത

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. വന്‍ തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ യുവ ഓപ്പണര്‍ പൃഥ്വി ഷാ ക്ലീന്‍ ബൗള്‍ഡ്! ജോഫ്ര ആര്‍ച്ചറിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം പാളിയതോടെ സ്റ്റംപ് തെറിച്ചു. കഴിഞ്ഞ മത്സരത്തിലൂടെ അസംകാരന്‍ റിയാന്‍ പരാഗ് പ്രശസ്തമാക്കിയ 'ബിഹു' നൃത്തച്ചുവടുകളുമായാണ് ആര്‍ച്ചര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

സ്‌കോര്‍ 10 റണ്‍സ് തികച്ചപ്പോഴേക്കും അജിന്‍ക്യ രഹാനെയും (രണ്ട് റണ്‍സ്) പുറത്തായി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഈ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ധവാന്‍ 33 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 57 റണ്‍സും അയ്യര്‍ 43 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 53 റണ്‍സുമെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ധവാന്‍ പുറത്തായതിനു ശേഷം മാര്‍ക്കസ് സ്റ്റോയ്‌നിസിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഡല്‍ഹി സ്‌കോര്‍ 100 കടത്തി. അധികം വൈകാതെ അയ്യരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഉനദ്കട് എറിഞ്ഞ 15-ാം ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തി അര്‍ധസെഞ്ചുറിയോട് അടുത്ത അയ്യര്‍, അവസാന പന്തില്‍ മറ്റൊരു സിക്‌സിലൂടെ അര്‍ധസെഞ്ചുറി പിന്നിട്ടു. 40 പന്തില്‍നിന്നാണ് അയ്യരുടെ അര്‍ധസെഞ്ചുറി. തൊട്ടടുത്ത ഓവറില്‍ അയ്യരും പുറത്തായി. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ചെടുത്തു. സമ്പാദ്യം 43 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 53 റണ്‍സ്.

എന്നാല്‍ അവസാന മൂന്ന് ഓവറില്‍ ആറു വിക്കറ്റ് കയ്യിലിരിക്കെ ഡല്‍ഹിക്ക് നേടാനായത് വെറും 18 റണ്‍സാണ്. കാര്‍ത്തിക് ത്യാഗിയെറിഞ്ഞ 18-ാം ഓവറില്‍ അഞ്ച്, ആര്‍ച്ചറിന്റെ 19-ാം ഓവറില്‍ അഞ്ച്, ജയ്‌ദേവ് ഉനദ്കടിന്റെ 20-ാം ഓവറില്‍ എട്ട് എന്നിങ്ങനെയാണ് ഡല്‍ഹി സ്‌കോര്‍ ചെയ്തത്. ഇതിനിടെ സ്റ്റോയ്‌നിസ് (19 പന്തില്‍ 18), അലക്‌സ് കാരി (13 പന്തില്‍ 14), അക്‌സര്‍ പട്ടേല്‍ (നാലു പന്തില്‍ ഏഴ്) എന്നിവര്‍ പുറത്താവുകയും ചെയ്തു.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഉനദ്കടിന് അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്നു വിക്കറ്റ് ലഭിച്ചു. പൃഥ്വി ഷാ (0), അജിന്‍ക്യ രാഹനെ (2), മാര്‍ക്കസ് സ്റ്റോയ്‌നിസ് (19 പന്തില്‍ 18), അലക്‌സ് കാരി (13 പന്തില്‍ 14), അക്‌സര്‍ പട്ടേല്‍ (നാലു പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി താരങ്ങളുടെ പ്രകടനം.

ഭേദപ്പെട്ട തുടക്കമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിനു ലഭിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 37-ല്‍ എത്തിനില്‍ക്കെ ജോസ് ബട്‌ലറെ (22 റണ്‍സ്) ആന്റിച് നോര്‍ജെ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ ആര്‍.അശ്വിന്‍ സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (1 റണ്‍) പുറത്താക്കി.

ബെന്‍ സ്റ്റോക്‌സിന് ഒപ്പം ചേര്‍ന്ന സഞ്ജു സാംസണ്‍, സ്റ്റോക്‌സിന് മികച്ച പിന്തുണ നല്‍കി. ആറാം ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 50 കടന്നു. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ 11 ാം ഓവറില്‍ , 41 റണ്‍സോടെ സ്റ്റോക്‌സ് മടങ്ങി്. പിന്നാലെ സഞ്ജു സാംസനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. 18 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 25 റണ്‍സാണ് സഞ്ജു നേടിയത്. 13 ാം ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 100 കടന്നു. അക്‌സര്‍ പട്ടേലിന്റെ ബോളിങ്ങില്‍ റിയാന്‍ പരാഗ് (1 റണ്‍) റണ്ണൗട്ടായി. റോബിന്‍ ഉത്തപ്പയും കഴിഞ്ഞ കളിയിലെ ഹീറോ രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 18-ാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ (27 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 32 റണ്‍സ്) ആന്റിച് നോര്‍ജെ ബൗള്‍ഡാക്കി. 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ്. ജയിക്കാന്‍ വേണ്ടത് 12 പന്തില്‍ 25 റണ്‍സ്.

അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 22 റണ്‍സാണ്. എന്നാല്‍ 8 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്. അവസാന പന്തില്‍ ശ്രേയസ് ഗോപാലും (6 റണ്‍സ്) പുറത്തായി. കളി പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ്. രാഹുല്‍ തെവാത്തിയ 18 പന്തില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്കു വേണ്ടി ആന്റിച് നോര്‍ജെ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ 2 വിക്കറ്റ് വീതവും, ആര്‍.അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (25 minutes ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (36 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (1 hour ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (1 hour ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (1 hour ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (2 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (2 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (4 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (4 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (4 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (4 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (4 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (4 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (4 hours ago)

Malayali Vartha Recommends