Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐ പി എല്‍: സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു

19 OCTOBER 2020 07:42 AM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സല്‍ ഒഴികെയുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. ശുഭ്മാന്‍ ഗില്‍ (36), രാഹുല്‍ ത്രിപാഠി (23), നിതീഷ് റാണ (29), ഒയിന്‍ മോര്‍ഗന്‍ (34), ദിനേഷ് കാര്‍ത്തിക്ക് (29) എന്നിങ്ങനെയാണ് കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോറുകള്‍.

മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഓപ്പണിങ്ങില്‍ ജോണി ബെയര്‍‌സ്റ്റോ കെയ്ന്‍ വില്യംസണ്‍ സഖ്യത്തെയാണ് പരീക്ഷിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നാലാമനായി. പരീക്ഷണം ശരിവച്ച് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായി. ഒന്നാം വിക്കറ്റില്‍ ഹൈദരാബാദ് കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്കു നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയത് ഹൈദരാബാദിനു തിരിച്ചടിയായി. മനീഷ് പാണ്ഡെയെ മടക്കി ഫെര്‍ഗൂസന്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. വിജയ് ശങ്കറും താളം കണ്ടെത്താനാകാതെ പുറത്തായി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതല ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും കശ്മീര്‍ യുവതാരം അബ്ദുല്‍ സമദും ഏറ്റെടുത്തു. ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തില്‍ പിന്നിട്ടു. 19ാം ഓവറിലെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച അബ്ദുല്‍ സമദിനെ ബൗണ്ടറി ലൈനിന് സമീപത്തുവച്ച് ലോക്കി ഫെര്‍ഗൂസന്‍ പിടിച്ചെടുത്തു, ഫെര്‍ഗൂസന്‍ എറിഞ്ഞ പന്ത് ശിവം മാവി അനായാസം കൈകളിലൊതുക്കി. 14 പന്തുകളില്‍നിന്ന് 23 റണ്‍സുമായാണു താരം മടങ്ങിയത്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. റസ്സലിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടിച്ചെടുത്ത് വാര്‍ണര്‍ സ്‌കോര്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമെത്തിച്ചു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു.

ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയുമാണ്. പന്തെറിയാനെത്തിയത് ലോക്കി ഫെര്‍ഗൂസന്‍. ആദ്യ പന്തില്‍തന്നെ വാര്‍ണര്‍ ബൗള്‍ഡായി. മൂന്നാം പന്തില്‍ അബ്ദുല്‍ സമദും ബൗള്‍ഡ്. സമദ് നേടിയ രണ്ട് റണ്‍സാണ് സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിന്റെ ആകെയുള്ള സമ്പാദ്യം. ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. സീസണിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഓവര്‍ വിജയലക്ഷ്യമാണിത്. മറുപടിയില്‍ കൊല്‍ക്കത്തയ്ക്കായി ബാറ്റു ചെയ്യാന്‍ ഇറങ്ങിയത് ഒയിന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും. പന്തെറിഞ്ഞത് റാഷിദ് ഖാന്‍. വിക്കറ്റൊന്നും പോകാതെ നാലാം പന്തില്‍ കൊല്‍ക്കത്ത വിജയറണ്‍സ് കുറിച്ചു. സീസണില്‍ കൊല്‍ക്കത്തയുടെ അഞ്ചാം വിജയമാണിത്. നാലു മത്സരങ്ങള്‍ തോറ്റ അവര്‍ പത്തുപോയിന്റുമായി നാലാം സ്ഥാനത്താണ്. ആറാം തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്‌സ് പട്ടികയില്‍ അഞ്ചാമതുണ്ട്.

2020 ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും അഞ്ച് റണ്‍സ് വീതം നേടിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്കും നീണ്ടു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്വിന്റന്‍ഡികോക്കിന്റെ പ്രകടനമാണു മുംബൈ നിരയില്‍ നിര്‍ണായകമായത്.43 പന്തുകള്‍ നേരിട്ട താരം 53 റണ്‍സെടുത്തു പുറത്തായി. മധ്യനിര താരം ക്രുനാല്‍ പാണ്ഡ്യയും (30 പന്തില്‍ 34) തിളങ്ങി. അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും പഞ്ചാബ് ബോളര്‍മാരെ കടന്നാക്രമിച്ചതോടെ മുംബൈ മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തില്‍ തിളങ്ങാനായില്ല.

ഒന്‍പതു റണ്‍സ് മാത്രം നേടി രോഹിത് ശര്‍മയും, നാലു പന്തുകള്‍ മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവും, തുടര്‍ന്ന് യുവതാരം ഇഷാന്‍ കിഷനും പുറത്തായതോടെ ക്രുനാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ക്വിന്റന്‍ ഡികോക്ക് മുംബൈ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 44 പന്തുകളില്‍നിന്ന് ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. സ്‌കോര്‍ 100-നോട് അടുക്കവെ 30 പന്തില്‍ 34 റണ്‍സെടുത്ത ക്രുനാലിനെ രവി ബിഷ്‌ണോയി ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. എട്ട് റണ്‍സ് മാത്രമെടുത്ത ഹാര്‍ദിക് പാണ്ഡ്യ നിലയുറപ്പിക്കുന്നതിനു മുന്‍പേ മുഹമ്മദ് ഷമിക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ മുംബൈ അഞ്ചിന് 116 റണ്‍സ് എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ചതിനു തൊട്ടുപിന്നാലെ ഡികോക്ക് പുറത്തായി. കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ ഉന്നമിട്ടു. നാലു സിക്‌സും ഒരു ഫോറും പറത്തിയ പൊള്ളാര്‍ഡ് 12 പന്തുകളില്‍ നിന്ന് നേടിയത് 34 റണ്‍സ്. 12 പന്തുകളില്‍നിന്ന് 24 റണ്‍സെടുത്ത് കോള്‍ട്ടര്‍നെയ്‌ലും തിളങ്ങിയതോടെ മുംബൈ സ്‌കോര്‍ 176-ല്‍ എത്തി.
മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. 19ാം ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 9 റണ്‍സ്. എന്നാല്‍ ക്രിസ് ജോര്‍ദാനും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത് 8 റണ്‍സ് മാത്രം. അവസാന പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ ഞായറാഴ്ചത്തെ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ബുമ്രയെറിഞ്ഞ ഓവറില്‍ നിക്കോളാസ് പുരാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത് ക്വിന്റന്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ മുംബൈയും നേടി അഞ്ച് റണ്‍സ്. ഇതോടെ വിജയികളെ തീരുമാനിക്കാന്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. രണ്ടാം ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റണ്‍സ്. മറുപടിയില്‍ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നാല് പന്തില്‍ വിജയ റണ്‍സ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (1 minute ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (5 minutes ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (59 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (1 hour ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (1 hour ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (2 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (2 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (3 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (3 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (3 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (4 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (4 hours ago)

Malayali Vartha Recommends