Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേ ഴ്‌സിന് അനായാസ വിജയം

23 OCTOBER 2020 07:31 AM IST
മലയാളി വാര്‍ത്ത

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് അനായാസ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ്, 11 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 16 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഹൈദരാബാദിനായി, പിരിയാത്ത മൂന്നാം വിക്കറ്റില്‍ പാണ്ഡെ-വിജയ് ശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് അവരുടെ വിജയത്തിന് അടിത്തറയായത്. ഓപ്പണര്‍മാര്‍ പുറത്തായിട്ടും മനഃസാന്നിധ്യം കൈവിടാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്‍. വിജയത്തോടെ 10 മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി സണ്‍റൈസേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. രാജസ്ഥാനാകട്ടെ, 11 മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് വീണു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 26 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്റ്റോക്‌സ് 32 പന്തില്‍ 30 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജു-സ്റ്റോക്‌സ് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു.

സണ്‍റൈസേഴ്‌സിനു വേണ്ടി സീസണിലാദ്യമായി കളത്തിലിറങ്ങിയ വെസ്റ്റിന്‍ഡീസ് താരം ജെയ്‌സന്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റെടുത്ത് കരുത്തുകാട്ടി. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. റോബിന്‍ ഉത്തപ്പ (13 പന്തില്‍ 19), ജോസ് ബട്ലര്‍ (12 പന്തില്‍ ഒന്‍പത്), സ്റ്റീവ് സ്മിത്ത് (15 പന്തില്‍ 19), റിയാന്‍ പരാഗ് (12 പന്തില്‍ 20) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. രാഹുല്‍ തെവാത്തിയ രണ്ടു റണ്‍സുമായും ജോഫ്ര ആര്‍ച്ചര്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു.

155 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും മൂന്ന് ഓവറിനുള്ളില്‍ത്തന്നെ പവലിയനില്‍ തിരിച്ചെത്തി! രാജസ്ഥാന്റെ ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ വാര്‍ണറെ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. ആര്‍ച്ചര്‍ മൂന്നാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.നാലു പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം നാലു റണ്‍സുമായി വാര്‍ണറും ഏഴു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 10 റണ്‍സുമായി ബെയര്‍‌സ്റ്റോയും മടങ്ങിയതോടെ മത്സരം പാതി ജയിച്ച സന്തോഷത്തിലായിരുന്നു രാജസ്ഥാന്‍.

മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച മനീഷ് പാണ്ഡെ - വിജയ് ശങ്കര്‍ സഖ്യം പതുക്കെയാണെങ്കിലും കളി സണ്‍റൈസേഴ്‌സിന്റെ വഴിക്ക് തിരിച്ചുവിട്ടു. ആദ്യ അഞ്ച് പന്തുകളില്‍നിന്ന് ഒരു റണ്‍ മാത്രമെടുത്ത പാണ്ഡെ, നാലാം ഓവറില്‍ കാര്‍ത്തിക് ത്യാഗിക്കെതിരായ ഇരട്ടഫോറോടെ ആക്രമണത്തിലേക്ക് തിരിഞ്ഞു. പാണ്ഡെ തകര്‍ത്തടിക്കുമ്പോള്‍ സ്‌ട്രൈക്ക് കൈമാറി തുണ നില്‍ക്കേണ്ട ചുമതല മാത്രമേ വിജയ് ശങ്കറിന് ഉണ്ടായിരുന്നുള്ളൂ.

ഒന്‍പതാം ഓവറില്‍ ശ്രേയസ് ഗോപാലിനെതിരെ സിക്‌സറുമായി 49-ലേക്ക് എത്തിയ പാണ്ഡെ, തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 16-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെതിരെ ഹാട്രിക് ഫോറുമായി വിജയ് ശങ്കറും രംഗം കൊഴുപ്പിച്ചു. ഒടുവില്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി വിജയ് ശങ്കര്‍ തന്നെ വിജയ റണ്‍ കുറിച്ചു. ഈ ഫോറോടെ അദ്ദേഹം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. 93 പന്തുകള്‍ ക്രീസില്‍നിന്ന സഖ്യം 140 റണ്‍സ് അടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (42 seconds ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (4 minutes ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (58 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (1 hour ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (1 hour ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (2 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (2 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (3 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (3 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (3 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (4 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (4 hours ago)

Malayali Vartha Recommends