Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

ഐപിഎല്‍: ആര്‍ സി ബി-യ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം, മുംബൈയ്‌ക്കെതിരെ രാജസ്ഥാന്റെ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി

26 OCTOBER 2020 08:00 AM IST
മലയാളി വാര്‍ത്ത

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന തണുപ്പന്‍ പോരാട്ടത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ, എട്ടു പന്തുകളും എട്ടു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ലക്ഷ്യത്തിലെത്തിയത്. സീസണിലെ അഞ്ചാമത്തെ തോല്‍വി വഴങ്ങിയെങ്കിലും 11 കളികളില്‍നിന്ന് 14 പോയിന്റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

കന്നി ഐപിഎല്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദ് ടീമിന്റെ വിജയശില്‍പിയായി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും കരുതലോടെയാണ് തുടങ്ങിയത്. ആറാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ഫാഫ് ഡുപ്ലേസിയെ പുറത്താക്കി ക്രിസ് മോറിസാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഒത്തുചേര്‍ന്ന ഗെയ്ക്വാദ് - അമ്പാട്ടി റായുഡു സഖ്യം കരുതലോടെ ചെന്നൈയെ മുന്നോട്ടുനയിച്ചു. 12-ാം ഓവറിലാണ് ചെന്നൈ 100 പിന്നിട്ടത്. സ്‌കോര്‍ 113-ല്‍ നില്‍ക്കെ റായുഡു മടങ്ങി. രണ്ടാം വിക്കറ്റില്‍ ഗെയക്വാദ് - റായുഡു സഖ്യം കൂട്ടിച്ചേര്‍ത്തത് 67 റണ്‍സ്. 44 പന്തില്‍നിന്നാണ് ഇരുവരും 67 റണ്‍സ് നേടിയത്. ഇതിനിടെ സകല വിമര്‍ശനങ്ങളുടെയും മുനയൊടിച്ച് ഗെയ്ക്വാദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ ധോണിക്കൊപ്പം പിരിയാത്ത മൂന്നാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഋതുരാജ് തന്നെ ടീമിനെ വിജയത്തിലെത്തിച്ചു. ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറില്‍ ഫോറും സിക്‌സും നേടിയാണ് ഋതുരാജ് വിജയം കുറിച്ചത്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വിരാട് കോലി - എ.ബി.ഡിവില്ലിയേഴ്‌സ് സഖ്യമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദേവ്ദത്ത് പടിക്കല്‍ (21 പന്തില്‍ 22), ആരോണ്‍ ഫിഞ്ച് (11 പന്തില്‍ 15), മോയിന്‍ അലി (ഒന്ന്), ക്രിസ് മോറിസ് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഗുര്‍കീരത് മാന്‍ (2), വാഷിങ്ടന്‍ സുന്ദര്‍ (5) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി സാം കറന്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ദീപക് ചാഹര്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി റണ്ടു വിക്കറ്റും സ്വന്തമാക്കി.

അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്, മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം. 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി വെല്ലുവിളിച്ച മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന സൂപ്പര്‍താരം ബെന്‍ സ്റ്റോക്‌സിന്റെ ഐതിഹാസിക സെഞ്ചുറിയും സ്റ്റോക്‌സിന്റെ പോരാട്ടത്തിന് അതേ മികവോടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കൂട്ടുനിന്ന മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യവുമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. രാജസ്ഥാന്റെ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. 44 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി രാജസ്ഥാന്‍ തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ക്രീസില്‍ ഒന്നിച്ച സ്റ്റോക്‌സ് - സഞ്ജു സഖ്യം, പിരിയാത്ത മൂന്നാം വിക്കറ്റില്‍ 152 റണ്‍സ് അടിച്ചുകൂട്ടിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ജയിംസ് പാറ്റിന്‍സന്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്റ്റോക്‌സ്, തൊട്ടടുത്ത പന്തില്‍ ഫോര്‍ നേടി വിജയറണ്ണും കുറിച്ചു.

വിജയത്തോടെ 12 കളികളില്‍നിന്ന് 10 പോയിന്റുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് കയറി. 11 കളികളില്‍നിന്ന് 14 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 കളികളില്‍നിന്ന് എട്ടു പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്താവുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡ്യ 21 പന്തില്‍ രണ്ടു ഫോറും ഏഴു സിക്‌സും സഹിതം 60 റണ്‍സുമായി പുറത്താകാതെ നിന്നു. അങ്കിത് രാജ്പുത്ത് എറിഞ്ഞ 18ാം ഓവറില്‍ നാലു പടുകൂറ്റന്‍ സിക്‌സറുകള്‍ സഹിതം 27 റണ്‍സടിച്ച പാണ്ഡ്യ, കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്‌സും രണ്ടു ഫോറും സഹിതം അടിച്ചെടുത്തത് വീണ്ടും 27 റണ്‍സ്! അഞ്ചാം വിക്കറ്റില്‍ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് വെറും 31 പന്തില്‍നിന്ന് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തത് 64 റണ്‍സാണ്. ആറാം വിക്കറ്റില്‍ സഹോദരന്‍ ക്രുനാലിനൊപ്പം വെറും 11 പന്തില്‍നിന്ന് 30 റണ്‍സും അടിച്ചെടുത്തു. ഇതില്‍ ക്രുനാലിന്റെ സംഭാവന മൂന്നു റണ്‍സ് മാത്രം! അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഈ സീസണില്‍ പിറക്കുന്ന ഉയര്‍ന്ന സ്‌കോറാണ് മുംബൈയുടേത്.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ശ്രേയസ് ഗോപാല്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഓവറില്‍ നാല് സിക്‌സ് സഹിതം അങ്കിത് രാജ്പുത്ത് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (1 hour ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (1 hour ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (1 hour ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (1 hour ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (1 hour ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (2 hours ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (2 hours ago)

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

CRIME 18 കാരനായ പ്രതി അറസ്റ്റിൽ  (2 hours ago)

RAILWAY STATION രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി  (2 hours ago)

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു  (3 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്  (3 hours ago)

Malayali Vartha Recommends