Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം, 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

27 OCTOBER 2020 07:29 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ 13-ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്, ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ്. പഞ്ചാബ് 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ്. ഈ ജയത്തോടെ 12 കളിയില്‍ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് സാഹസത്തിനു മുതിരാതെയാണ് സ്‌കോര്‍ ഉയര്‍ത്തിയത്. കെ.എല്‍. രാഹുല്‍-മന്‍ദീപ് സിങ് സഖ്യം 47 റണ്‍സിലെത്തി നില്‍ക്കെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡായി, 25 പന്തില്‍ നാലു ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സ്് നേടിയ രാഹുല്‍ പുറത്തായി. 9-ാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 50 കടന്നു. ക്രിസ് ഗെയ്ല്‍ ക്രീസിലെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. മൂന്നു സിക്‌സറുകള്‍ പറത്തിയാണ് ഗെയ്ല്‍ വരവറിയിച്ചത്. 31 പന്തില്‍ മന്‍ദീപ് സിങ് ക്രിസ് ഗെയ്ല്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ്. പഞ്ചാബിന് ജയിക്കാന്‍ 30 പന്തില്‍ 37 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ മന്‍ദീപ് സിങ് അര്‍ധശതകം തികച്ചു. 49 പന്തിലായിരുന്നു മന്‍ദീപ് സിങ്ങിന്റെ അര്‍ധശതകം. പിന്നാലെ ക്രിസ് ഗെയ്ലും അര്‍ധ സെഞ്ചുറി തികച്ചു. 29 പന്തില്‍ അഞ്ച് സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 51 റണ്‍സാണ് ഗെയ്ല്‍ നേടിയത്. മന്‍ദീപ് സിങ് 56 പന്തില്‍ രണ്ട് സിക്‌സും എട്ടു ഫോറും സഹിതം 66 റണ്‍സോടെയും നിക്കോളാസ് പുരാന്‍ 2 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത 149 റണ്‍സിലൊതുങ്ങിയത്. തുടക്കത്തിലെ കടന്നാക്രമണത്തിനു ശേഷം താളം നഷ്ടപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 149 റണ്‍സിലൊതുക്കുകയായിരുന്നു. കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ (57 റണ്‍സ്), ഒയിന്‍ മോര്‍ഗന്‍ (40 റണ്‍സ്), ലോക്കി ഫെര്‍ഗൂസന്‍ (24 റണ്‍സ്) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നത്.

തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും പതറാതെ ആക്രമിച്ചു കളിച്ചു. ആറാം ഓവറില്‍ മുഹമ്മദ് ഷമിയെ ശുഭ്മാന്‍ ഗില്ലും ഒയിന്‍ മോര്‍ഗനും കടന്നാക്രമിച്ചു. രണ്ട് സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആ ഓവറില്‍ കൊല്‍ക്കത്ത 50 റണ്‍സ് പിന്നിട്ടു. 28 പന്തില്‍ ഗില്‍ മോര്‍ഗന്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 45 പന്തില്‍ 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് പിരിഞ്ഞത്.

11 ാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ നൂറ് കടന്നു. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ്. റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. മുഹമ്മദ് ഷമിയുടെ ബോളിങ്ങില്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു. 45 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറും സഹിതം 57 റണ്‍സാണ് ഗില്‍ നേടിയത്. 20 ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ (2 റണ്‍സ്) ക്രിസ് ജോര്‍ദാന്‍ ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ലോക്കി ഫെര്‍ഗൂസന്റെ കടന്നാക്രമണമാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ലോക്കി ഫെര്‍ഗൂസന്‍ 13 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സോടെയും പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഗ്ലെന്‍ മാക്‌സ്വെല്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ....  (6 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...  (18 minutes ago)

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന  (38 minutes ago)

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (56 minutes ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (7 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (7 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (8 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (9 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (9 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (9 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (9 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends