Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് തോല്‍വി

30 OCTOBER 2020 07:55 AM IST
മലയാളി വാര്‍ത്ത

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ് 172 റണ്‍സാണെടുത്തത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഈ സീസണില്‍ ഓപ്പണിങ് വിക്കറ്റില്‍ കൊല്‍ക്കത്തയുടെ ആദ്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി റാണ കരുത്തുകാട്ടി. ഈ സീസണിലാദ്യമായാണ് കൊല്‍ക്കത്തയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ പവര്‍പ്ലേ അതിജീവിക്കുന്നത്. ഗില്‍ 17 പന്തില്‍ നാലു ഫോറുകളോടെ 26 റണ്‍സെടുത്ത് പുറത്തായി. ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത സുനില്‍ നരെയ്ന്‍, 12 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ നിരാശപ്പെടുത്തി. ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ 21 റണ്‍സോടെയും രാഹുല്‍ ത്രിപാഠി രണ്ടു പന്തില്‍ മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു.

എട്ടാം ഓവറിന്റെ രണ്ടാം പന്തില്‍ കരണ്‍ ശര്‍മ, അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഓപ്പണിങ് സഖ്യത്തെ പിരിച്ചു. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡ്. 17 പന്തില്‍ 26 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. പിന്നീട് ക്രസീലെത്തിയത് സുനില്‍ നരെയ്ന്‍. തൊട്ടടുത്ത ഓവറില്‍ തന്നെ നരെയ്ന്‍ മടങ്ങി. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത നരെയ്നെ സാന്റ്നര്‍ ജഡേജയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

പിന്നീടെത്തിയ റിങ്കു സിങ്ങിനെ 13-ാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്താക്കി. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനെ കൂട്ടുപിടിച്ച് നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സെടുത്തു. അതില്‍ മോര്‍ഗന്റെ സംഭാവന അഞ്ച് റണ്‍സ് മാത്രം. 17-ാം ഓവറില്‍ റാണയെ ലുങ്കി എന്‍ഗിഡി പുറത്താക്കുമ്പോള്‍ കൊല്‍ക്കത്ത 137/4 എന്ന നിലയിലായിരുന്നു.

മുന്‍ ക്യാപ്റ്റന്‍ ദിനേഷ് 10 പന്തില്‍ മൂന്നു ബൗണ്ടറികളുടെ അകമ്പടിയോടെ 21 റണ്‍സെടുത്തു. അവസാന ഓവറില്‍ ഒയിന്‍ മോര്‍ഗനെ (12 പന്തില്‍ 15) എന്‍ഗിഡി പുറത്താക്കി. രാഹുല്‍ ത്രിപാഠി (2 പന്തില്‍ 3) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ എന്നിവരം ഓരോ വിക്കറ്റ് സ്വന്തമാക്കി.

വിജയലക്ഷ്യമായ 173 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയെ അവസാന രണ്ടു പന്തില്‍ സിക്‌സര്‍ നേടിയ രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്. അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്വാദ് (53 പന്തില്‍ 72), അമ്പാട്ടി റായുഡു (20 പന്തില്‍ 38), രവീന്ദ്ര ജഡേജ (11 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഋതുരാജ് ഗെയ്ക്വാദ് തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സനുമായി (19 പന്തില്‍ 14) ചേര്‍ന്ന് 50 റണ്‍സ് ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ വാട്‌സണ്‍ പുറത്തായതിനു ശേഷം പിന്നീടെത്തിയ അമ്പാട്ടി റായുഡുവുമായി ചേര്‍ന്ന്, ഗെയ്ക്വാദ് അനായാസം ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 13-ാം ഓവറില്‍ 20 പന്തില്‍ 38 റണ്‍സെടുത്ത റായുഡുവിനെ പാറ്റ് കമ്മിന്‍സ് നരെയ്ന്റെ കൈകളില്‍ എത്തിച്ചു.

ക്യാപ്റ്റന്‍ എം.എസ്.ധോണി ഇത്തവണയും തിളങ്ങിയില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ 15-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ചെന്നൈ. സാം കറനും ഗെയ്ക്വാദും പുറത്തായതോടെ ചെന്നൈയ്ക്ക് ആശങ്കയായി. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ രവീന്ദ്ര ജഡേജ 20 റണ്‍സ് അടിച്ചുകൂട്ടിയതോടെ ചെന്നൈയ്ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നിങ്‌സിന്റെ അവസാന 2 പന്തില്‍ 7 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ തുടര്‍ച്ചയായി സിക്‌സര്‍ പറത്തി  ജഡേജയാണ് വിജയിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (1 minute ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (5 minutes ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (59 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (1 hour ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (1 hour ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (2 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (2 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (3 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (3 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (3 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (4 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (4 hours ago)

Malayali Vartha Recommends