Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐ പി എല്‍: രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ 7 വിക്കറ്റിന് തകര്‍ത്തു, നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കവുമായി പഞ്ചാബ് നാലാം സ്ഥാനത്ത്

31 OCTOBER 2020 07:55 AM IST
മലയാളി വാര്‍ത്ത

പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രണ്ടു വിക്കറ്റ് വീഴ്ത്തി, പിന്നീട് അര്‍ധസെഞ്ചുറിയും കുറിച്ച ബെന്‍ സ്റ്റോക്‌സാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ 13 കളികളില്‍നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റെങ്കിലും 13 കളികളില്‍നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്ത് തുടരുന്നു. നെറ്റ് റണ്‍റേറ്റിലെ വ്യത്യാസമാണ് അവരെ മുന്നില്‍ നിര്‍ത്തുന്നത്. ഇതോടെ ഇരു ടീമുകള്‍ക്കും ലീഗിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമായി.

'ഡു ഓര്‍ ഡൈ' പോരാട്ടത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സ് - റോബിന്‍ ഉത്തപ്പ സഖ്യവും (33 പന്തില്‍60), രണ്ടാം വിക്കറ്റില്‍ ഉത്തപ്പ - സഞ്ജു സാംസണ്‍ സഖ്യവും (32 പന്തില്‍ 51 റണ്‍സ്) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് രാജസ്ഥാന്റെ ചേസിങ് അനായാസമാക്കി. മൂന്നാം വിക്കറ്റില്‍ സഞ്ജു - സ്മിത്ത് സഖ്യം (21 പന്തില്‍ 33), പിരിയാത്ത നാലാം വിക്കറ്റില്‍ സ്മിത്ത് - ബട്‌ലര്‍ സഖ്യം (19 പന്തില്‍ 41) എന്നീ കൂട്ടുകെട്ടുകള്‍ ടീമിനെ വിജയതീരമണച്ചു. സ്റ്റോക്‌സ് 26 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 48 റണ്‍സെടുത്തു. അര്‍ഹിച്ച അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി. റോബിന്‍ ഉത്തപ്പയാണ് (23 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 30) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (20 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം പുറത്താകാതെ 31), ജോസ് ബട്ലര്‍ (11 പന്തില്‍ പുറത്താകാതെ 22) എന്നിവര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനായി മുരുകന്‍ അശ്വിന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആറാം ഓവറില്‍ ക്രിസ് ജോര്‍ദനാണ് സ്റ്റോക്‌സിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചത്. പിന്നീട് ഇറങ്ങിയ സഞ്ജു സാംസണ്‍ ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ചേര്‍ന്ന് 51 റണ്‍സ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. 11-ാം ഓവറില്‍ മുരുകന്‍ അശ്വിനാണ് ഉത്തപ്പയെ പവലിയനിലേക്ക് മടക്കിയത്. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായി ചേര്‍ന്ന് സഞ്ജു ആക്രണം തുടര്‍ന്നു. രവി ബിഷ്‌ണോയ് എറിഞ്ഞ 15-ാം ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച സ്റ്റീവ് സ്മിത്തിന്റെ ഓട്ടമാണ് സഞ്ജുവിനെ മടക്കിയത്. സബ്‌സറ്റിറ്റിയൂട്ടായി ഇറങ്ങിയ സുജിത്തിന്റെ കിടിലന്‍ ത്രോയില്‍ സഞ്ജു റണ്ണൗട്ട് ആകുകയായിരുന്നു. അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെയായിരുന്നു സഞ്ജുവിന്റെ വീഴ്ച.

ഐപിഎല്‍ 13-ാം സീസണിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത് അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം അകലെ ആര്‍ച്ചറിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായ ക്രിസ് ഗെയ്‌ലിന്റെ മികവിലാണ്. തകര്‍ത്തടിച്ച ഗെയ്ല്‍, 63 പന്തില്‍ ആറു ഫോറും എട്ട് പടുകൂറ്റന്‍ സിക്‌സറുകളും സഹിതമാണ് 99 റണ്‍സെടുത്തത്. ഇതിനിടെ ട്വന്റി20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന റെക്കോര്‍ഡും ഗെയ്ല്‍ പിന്നിട്ടു. ഒടുവില്‍ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തില്‍ ഇന്നിങ്‌സിലെ അവസാന ഓവറിലാണ് ഗെയ്‌ലിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കിയത്. സെഞ്ചുറി നഷ്ടത്തിന്റെ നിരാശയില്‍ ബാറ്റ് വലിച്ചെറിഞ്ഞാണ് ഗെയ്ല്‍ പ്രതികരിച്ചത്. പിന്നീട് പതിവുശൈലിയില്‍ ബാറ്റില്‍ ഹെല്‍മറ്റ് കോര്‍ത്ത് പവലിയനിലേക്ക് മടങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 185 റണ്‍സടിച്ചത്. നിക്കോളാസ് പുരാനാണ് പഞ്ചാബ് നിരയില്‍ പുറത്തായ മൂന്നാമന്‍. നേടിയത് 10 പന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം 22 റണ്‍സ്.

മാക്‌സ്വെല്‍ (ആറു പന്തില്‍ ആറ്), ദീപക് ഹൂഡ (ഒരു പന്തില്‍ ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ബെന് സ്റ്റോക്‌സ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (3 minutes ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (57 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (1 hour ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (1 hour ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (2 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (2 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (3 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (3 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (3 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (4 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (4 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (5 hours ago)

Malayali Vartha Recommends