Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഐ പി എല്‍ : ചെന്നൈയ്ക്ക് ജയം, കെ കെ ആറിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ നിന്നും പുറത്ത്

02 NOVEMBER 2020 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പഞ്ചാബിനെ, ബോളിങ്ങിലും ബാറ്റിങ്ങിലും അസാമാന്യ പ്രകടനത്തോടെ വീഴ്ത്തി ചെന്നൈയുടെ മടക്കം. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ, ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏഴു പന്തു ബാക്കിനില്‍ക്കെ ജയം ഒന്‍പതു വിക്കറ്റിന്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് (49 പന്തില്‍ പുറത്താകാതെ 62), അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ഫാഫ് ഡുപ്ലേസി (34 പന്തില്‍ 48), അമ്പാട്ടി റായുഡു (30 പന്തില്‍ പുറത്താകാതെ 30) എന്നിവര്‍ ചേര്‍ന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ പഞ്ചാബ്, രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് ശക്തമായി തിരിച്ചുവന്നതാണ്. എന്നാല്‍, ഏറ്റവും ഒടുവില്‍ കളിച്ച രണ്ട് നിര്‍ണായക മത്സരങ്ങളും തോറ്റതോടെയാണ് അവര്‍ക്ക് പ്ലേ ഓഫില്‍ ഇടംപിടിക്കാതെ മടങ്ങേണ്ടിവന്നത്. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ, അതിനു ശേഷം പ്ലേ ഓഫ് സാധ്യത കെടുത്തിക്കളയുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. ഇതിനു മുന്‍പത്തെ മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പ് എന്ന സ്വപ്നവുമായി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ തോല്‍പ്പിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, തലയുയര്‍ത്തിത്തന്നെ 'തല'യ്ക്കും സംഘത്തിനും മടക്കം.

ഇന്നലെ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ബോളിങ്ങിലും ബാറ്റിങ്ങിലും ആവേശകരമായ തുടക്കമിട്ടശേഷം തകര്‍ന്നുപോയ രാജസ്ഥാനെ, 60 റണ്‍സിനാണ് കൊല്‍ക്കത്ത മറികടന്നത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്, 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

112 റണ്‍സിനുള്ളില്‍ രാജസ്ഥാനെ ഒതുക്കിയിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊല്‍ക്കത്തയ്ക്ക്, ഇനി ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും നിര്‍ണായകമാകും. നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിയെയും ബാംഗ്ലൂരിനെയും മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 79 റണ്‍സിനു മുകളിലുള്ള മാര്‍ജിനിലുള്ള വിജയമായിരുന്നു. 75 റണ്‍സിനു മുകളിലുള്ള മാര്‍ജിനില്‍ ജയിച്ചാല്‍പ്പോലും ഡല്‍ഹിയെ മറികടന്ന് മുന്നില്‍ക്കയറാനുള്ള സാധ്യയുണ്ടായിരുന്നു. എങ്കിലും 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം അവരെ പ്ലേ ഓഫിലെത്തിക്കാനാണ് സാധ്യത. ഇനി സണ്‍റൈസേഴ്‌സ് അവസാന മത്സരത്തില്‍ തോറ്റാല്‍ അവര്‍ക്ക് മുന്നേറാം. ജയിച്ചാല്‍, ഇന്നത്തെ ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരഫലം നിര്‍ണായകമാകും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് മോഹങ്ങള്‍ ബാക്കിയാക്കി മടങ്ങുന്നത്. മാത്രമല്ല, ഈ സീസണില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ഇനി രാജസ്ഥാന്റെ പേരിലായി.

ഈ സീസണിലെ താരലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് ടീമിലെടുത്ത ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ അസാമാന്യ ബോളിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മോഹിച്ച പോലൊരു വിജയം സമ്മാനിച്ചത്. ആദ്യ ആറ് ഓവറിനുള്ളില്‍ത്തന്നെ നാലു വിക്കറ്റ് പിഴുതാണ് കമ്മിന്‍സ് രാജസ്ഥാനെ തകര്‍ത്തത്. മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കമ്മിന്‍സ്, 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്ത് ഉറച്ച പിന്തുണ നല്‍കി.

ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ച രാജസ്ഥാന്റെ തീരുമാനം പാളി. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്, പാറ്റ് കമ്മിന്‍സിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തിയ റോബിന്‍ ഉത്തപ്പ മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഈ ഓവറില്‍ സ്റ്റോക്‌സ് ഫോറും സിക്‌സും കൂടി നേടിയതോടെ ആദ്യ അഞ്ച് പന്തില്‍ത്തന്നെ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത് 19 റണ്‍സ്. എന്നാല്‍, ആറാം പന്തില്‍ ഉത്തപ്പയെ വീഴ്ത്തിയ കമ്മിന്‍സ് തിരിച്ചടിക്ക് തുടക്കമിട്ടു. വെറും 19 റണ്‍സിനിടെ രാജസ്ഥാന്റെ കരുത്തുറ്റ ബാറ്റിങ് നിരയിലെ അഞ്ച് താരങ്ങളെയാണ് കൊല്‍ക്കത്ത ബോളര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിച്ചത്. ഇതില്‍ നാലു വിക്കറ്റും കമ്മിന്‍സ് പോക്കറ്റിലാക്കി. ശേഷിച്ച വിക്കറ്റ് ശിവം മാവിയും സ്വന്തമാക്കി.

ഇനി ലീഗിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ കൊല്‍ക്കത്തയ്ക്ക് അനായാസം മുന്നേറാം.

ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി 2 മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേഓഫ് സാധ്യതകളിങ്ങനെ. മുംബൈ: പ്ലേഓഫും പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു

ബാംഗ്ലൂര്‍: ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

ഡല്‍ഹി: ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

കൊല്‍ക്കത്ത: മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.

ഹൈദരാബാദ്: മുംബൈയെ തീര്‍ച്ചയായും തോല്‍പ്പിക്കണം. നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ അനുകൂലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (54 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends