Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഐ പി എല്‍: ബാംഗ്ലൂരിനെതിരെ 6 വിക്കറ്റ് ജയവുമായി രണ്ടാം സ്ഥാനത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേഓഫില്‍

03 NOVEMBER 2020 07:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 6 വിക്കറ്റ് ജയവുമായി രണ്ടാം സ്ഥാനത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേഓഫില്‍. തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയെ പിന്തള്ളി ബാംഗ്ലൂരും പ്ലേഓഫ് ഉറപ്പിച്ചു. സ്‌കോര്‍: ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. ഡല്‍ഹി 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ്.

ഇരുടീമുകള്‍ക്കും മുന്നിലുണ്ടായിരുന്ന സാധ്യതകള്‍ ഇങ്ങനെയായിരുന്നു: 17.3 ഓവറിനുള്ളില്‍ ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയെക്കാള്‍ പിന്നിലാകും. അതേസമയം, 19 റണ്‍സിനോ അതിനുമേല്‍ വ്യത്യാസത്തിലോ ബാംഗ്ലൂര്‍ ജയിച്ചാല്‍ ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയെക്കാള്‍ പിന്നിലാകും.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോര്‍ ഉയര്‍ത്തുന്നതിനാണ് ദേവ്ദത്ത് പടിക്കല്‍ -ജോഷ്വ ഫിലിപ്പ് ഓപ്പണിങ് കൂട്ടുകെട്ട് ശ്രമിച്ചത്. എന്നാല്‍ കഗിസോ റബാദ എറിഞ്ഞ അഞ്ചാം ഓവറില്‍ 12 റണ്‍സെടുത്ത ജോഷ്വ ഫിലിപ്പിനെ പൃഥ്വി ഷാ ക്യാച്ചെടുത്തു പുറത്താക്കി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ്.

തുടര്‍ന്നെത്തിയ വിരാട് കോലിയുമായി ചേര്‍ന്ന് ദേവ്ദത്ത് പടിക്കല്‍ സ്‌കോര്‍ ഉയര്‍ത്തി. എട്ടാമത്തെ ഓവറില്‍ ബാംഗ്ലൂര്‍ സ്‌കോര്‍ 50 കടന്നു. പിന്നാലെ തന്റെ ആദ്യ ഐപിഎല്‍ സീസണില്‍, ദേശീയ ജഴ്‌സി അണിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കി. 2015-ല്‍ ശ്രേയസ് അയ്യര്‍ നേടിയ 439 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ മറികടന്നത്. പിന്നാലെ കോലി ദേവ്ദത്ത് കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. ആര്‍. അശ്വിന്റെ ബോളിങ്ങില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് ക്യാച്ചെടുത്ത് കോലി (24 പന്തില്‍ 29 റണ്‍സ്) പുറത്തായി. ദേവ്ദത്ത് ആക്രമണം കടുപ്പിച്ചതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ കുതിച്ചു. 15ാം ഓവറില്‍ ബാംഗ്ലൂര്‍ 100 കടന്നു. അതേ ഓവറില്‍ ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ചുറി തികച്ചു.

16-ാം ഓവറില്‍ ആന്റിച്ച് നോര്‍ജെ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്തിനെയും (41 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 50 റണ്‍സ്) പിന്നാലെ ക്രിസ് മോറിസിനെയും (പൂജ്യം) പുറത്താക്കി. കളി അവസാന ഓവറുകളിലേക്കു കടന്നതോടെ എബി ഡിവില്ലിയേഴ്‌സ് ശിവം ദുബെ കൂട്ടുകെട്ട് ആക്രമണത്തിലേക്കു തിരിഞ്ഞു.

19ാം ഓവറില്‍ ശിവം ദുബെയും (11 പന്തില്‍ 17 റണ്‍സ്) അവസാന ഓവറില്‍ എബി ഡിവില്ലിയേഴ്‌സും് (21 പന്തില്‍ 35 റണ്‍സ്) ഔട്ടായി. പിന്നാലെ ഇസൂരു ഉഡാനയെ (4 റണ്‍സ്) ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു പുറത്താക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. ഷഹബാസ് അഹമ്മദ് ഒരു റണ്ണോടെയും വാഷിങ്ടന്‍ സുന്ദര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

ജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്കു വേണ്ടി ആദ്യ ഓവറില്‍ തന്നെ ആക്രമണം ആരംഭിച്ച ഡല്‍ഹി ആ ഓവറില്‍ തന്നെ 11 റണ്‍സ് നേടി. ഫോം കണ്ടെത്താന്‍ വിഷമിച്ച പൃഥ്വി ഷായെ (9 റണ്‍സ്) രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ്. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാന്‍ അജിന്‍ക്യ രഹാനെ കൂട്ടുകെട്ട് മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. മ10 ഓവര്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന മികച്ച നിലയിലായി. ഡല്‍ഹിയ്ക്കു ജയിക്കാന്‍ വേണ്ടത് 60 പന്തില്‍ 72 റണ്‍സ്.

പിന്നാലെ ശിഖര്‍ ധവാന്‍ അര്‍ധശതകം തികച്ചു. 13 ാം ഓവറില്‍ ധവാന്‍ (54) പുറത്തായി. പിന്നാലെ അജിന്‍ക്യ രഹാനെയും അര്‍ധശതകം തികച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലായി. ഡല്‍ഹിയ്ക്ക് 30 പന്തില്‍ ജയിക്കാന്‍ വേണ്ടത് 32 റണ്‍സ്.

18 ഓവര്‍ കഴിഞ്ഞപ്പോള്‍ ഡല്‍ഹിയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 15 റണ്‍സ്. മുഹമ്മദ് സിറാജ് എറിഞ്ഞ 19 ാം ഓവറില്‍ സിക്‌സര്‍ പായിച്ച് മാര്‍ക്കസ് സ്റ്റോയ്‌നിസ് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. ഓവറിലെ അവസാന പന്തില്‍ ഫോറടിച്ച് ഋഷഭ് പന്ത് വിജയമുറപ്പിച്ചു. 5 പന്തില്‍ ഒരു സിക്‌സ് സഹിതം 10 റണ്‍സോടെ മാര്‍ക്കസ് സ്റ്റോയ്‌നിസിനും 7 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ 8 റണ്‍സോടെ ഋഷഭ് പന്തും പുറത്താകാതെ നിന്നു. 46 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 60 നേടിയ അജിന്‍ക്യ രഹാനെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (35 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (46 minutes ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends