Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐ.പി.എല്‍ 13-ാം സീസണില്‍ ഇന്ന് കിരീടപ്പോരാട്ടം

10 NOVEMBER 2020 07:42 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്‍ 13-ാം സീസണില്‍ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റന്‍സും കലാശപ്പോരില്‍ കൊമ്പുകോര്‍ക്കും. യുവതാരം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഡല്‍ഹിക്ക് ഇതു കന്നി ഫൈനല്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം.

ഗ്യാലറികളില്‍ ആവേശത്തിര തീര്‍ത്തിരുന്ന കാണികള്‍, ചിയര്‍ ഗേള്‍സ് എന്നിങ്ങനെ ഇന്ത്യയുടെ സ്വന്തം ചെറുപൂരത്തിന്റെ പതിവുകാഴ്ചകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളത്തിനു പുറത്തായിരുന്നെങ്കിലും യു.എ.ഇയിലേക്ക് പറിച്ചുനട്ട ടൂര്‍ണമെന്റിന് ആവേശം ഒട്ടും കുറവായിരുന്നില്ല.  വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റിന്റെ വിജയകരമായ പര്യവസാനം ബി.സി.സി.ഐയുടെ കൂടി വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

മുംബൈ ഇതിനുമുമ്പ് നാലുവട്ടമാണ് ഐ.പി.എല്‍. കിരീടത്തില്‍ മുത്തമിട്ടത്. 2013-ല്‍ ആദ്യം കിരീടമുയര്‍ത്തിയ അവര്‍ പിന്നീട് 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായി. 2010-ല്‍ റണ്ണറപ്പുമായി. ഡല്‍ഹിക്കാകട്ടെ ഇതു കന്നിക്കലാശപ്പോരും. ഇതിനുമുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ നാലിലും ജയം മുംബൈക്കായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹി അവസാനം മുംബൈയെ കീഴടക്കിയത്. ആദ്യ ക്വാളിഫയറില്‍ 57 റണ്ണിനായിരുന്നു ഡല്‍ഹിക്കെതിരേ മുംബൈ ജയിച്ചു കയറിയത്.

മുംബൈയുടെ ബാറ്റിങ് നിര ഏതു ബൗളിങ് യൂണിറ്റിന്റെയും ഉറക്കം കെടുത്തും. ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. മധ്യനിരയില്‍ പാണ്ഡ്യ സഹോദരങ്ങളും വെസ്റ്റിന്ത്യന്‍ കരുത്തന്‍ കെയ്റണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ സാന്നിധ്യം ടീമിനെ സമതുലിതമാക്കുന്നു. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന പേസ് ദ്വയത്തിന്റെ മൂര്‍ച്ച എതിരാളികള്‍ മുമ്പേയറിഞ്ഞതാണ്. രാഹുല്‍ ചാഹറിന്റെ സ്പിന്നും വെല്ലുവിളിതീര്‍ക്കും. ട്രെന്റ് ബോള്‍ട്ടിന്റെ പരുക്കാണ് മുംബൈ ക്യാമ്പിനെ അലോസരപ്പെടുത്തുന്ന പ്രധാനഘടകം. ആദ്യ ക്വാളിഫയറില്‍ പരുക്കു വലച്ചതോടെ പവലിയനിലേക്കു മടങ്ങിയ ബോള്‍ട്ട് പിന്നീടു കളത്തിലിറങ്ങിയില്ല.

കിട്ടാക്കനിയായ കിരീടം ഇത്തവണ ഷെല്‍ഫിലെത്തിക്കുകയെന്ന ദൗത്യമാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനുമുള്ളത്. ഏഴു വര്‍ഷത്തിനുശേഷം കഴിഞ്ഞതവണ പ്ലേ ഓഫ് യോഗ്യത നേടി. സണ്‍ റൈസേഴ്സിനെതിരായ ആദ്യ പ്ലേ ഓഫ് ജയിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ രണ്ടാം ക്വാളിഫയറില്‍ ആറു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും മികച്ച പ്രകടനവുമായി അന്നു മടങ്ങിയെങ്കിലും ഇത്തവണ ഒരുപടികൂടിക്കടന്ന് ഫൈനലിലേക്കു മുന്നേറാന്‍ ടീമിനായി. ഇനി ഒറ്റലക്ഷ്യം; കിരീടം.

ഡല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് സണ്‍റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരം. കഴിഞ്ഞ കളിയിലെ ടീമിനെ ഡല്‍ഹി അതേപടി നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ക്കൊപ്പം ക്യാപ്റ്റനും ചേരുന്നതായിരുന്നു ഹൈദരാബാദിനെതിരായ ബാറ്റിങ്നിര. സ്പിന്നര്‍ അക്സര്‍ പട്ടേലിന്റെയും സ്റ്റോയ്നിസിന്റെയും ഓള്‍റൗണ്ട് മികവും ടീമിനു പ്രതീക്ഷപകരുന്നു. വിക്കറ്റ് വേട്ടയില്‍ ടൂര്‍ണമെന്റില്‍ത്തന്നെ മുന്നിലുള്ള കഗീസോ റബാഡയ്ക്കൊപ്പം ആന്റിക് നോക്കിയ കൂടി ചേരുന്ന പേസ് ബാറ്ററി കിരീട സ്വപ്നങ്ങള്‍ക്കു നിറംപകരുന്നൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 minutes ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (33 minutes ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (53 minutes ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (1 hour ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (1 hour ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (2 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (2 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (3 hours ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (3 hours ago)

Malayali Vartha Recommends