ഐ.പി.എല്ലില്‍ 150 കോടിയിലധികം രൂപ പ്രതിഫലം നേടിയ ആദ്യ താരമായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി
ഐ.പി.എല്ലില്‍ വിവിധ സീസണുകളിലായി 150 കോടിയിലധികം രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നും റൈസിംഗ് പൂനെ ജയന്റ്സില്‍ നിന്നുമായി ഇതുവരെയുള്ള 13 സീസണുകളിലായി താരം ഇതിനകം പ്രതിഫലമായി നേടിയത് 152 കോടി രൂപയാണ് .
6 കോടി രൂപക്കാണ് 2008ല്‍ ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം ഇതേ തുക ലഭിച്ചു. 8.28 കോടി രൂപ വീതം 2011 മുതല്‍ 2013 വരെ പ്രതിഫലമായി ലഭിച്ചു.15 കോടി രൂപയാണ് 2018 മുതല്‍ ചെന്നൈ നല്‍കുന്നത്.12.5 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിലക്ക് വന്ന 2014ലും 2015ലും പൂനെ നല്‍കിയത്.
പ്രതിഫല കാര്യത്തില്‍ ധോണിക്ക് തൊട്ടുപിന്നില്‍ രോഹിത് ശര്‍മയും (146.6 കോടി ) മൂന്നാം സ്ഥാനത്ത് കൊഹ്ലിയുമാണുള്ളത് (143.2). വിദേശതാരങ്ങളില്‍ ഏറ്റവുമധികം പണംവാരിയത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സാണ്. വിവിധ സീസണുകളില്‍ നിന്നായി 100 കോടിയിലേറെ നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ വിദേശതാരമായി എ.ബി മാറിയിരുന്നു.
https://www.facebook.com/Malayalivartha