അര്ജുന് ടെന്‍ഡുല്‍ക്കറെ ടീമിലെടുത്തത് കഴിവിന്റെ അടിസ്ഥാനത്തില്‍, സച്ചിനെന്ന ലേബല്‍ അര്ജുന് വെല്ലുവിളിയെന്ന് മുംബൈ ഇന്ത്യന്‍സ്
അര്ജുന് ടെന്‍ഡുല്‍ക്കറെ ടീമിലെടുത്തത് കഴിവിന്റെ അടിസ്ഥാനത്തിലെന്ന് മുംബൈ ഇന്ത്യന്‍സ്. സച്ചിന് ടെന്‍ഡുല്‍ക്കറിന് മുംബൈ ഇന്ത്യന്‍സ് ടീമിലുള്ള സ്വാധീനം കാരണമാണ് ഇത്തവണത്തെ ഐ പി എല്ലിന് അര്ജുന് ടെന്‍ഡുല്‍ക്കറെ ടീമിലെടുത്തതെന്ന് വലിയ രീതിയിലുള്ള ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ടീമിന്റെ വിശദീകരണം. സച്ചിന് എന്ന ലേബര്‍ അര്ജുന് ടെന്‍ഡുല്‍ക്കറിന് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ സീസണില്‍ അര്ജുന് മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിരുന്നു.
അര്ജുന് ബൗളറാണ് ബാറ്റ്സ്മാന് അല്ലെന്നും ഐ പി എല്ലില്‍ അര്ജുന് കഴിവ് തെളിയിക്കണമെന്നും മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ്കോച്ച് മഹേള ജയവര്‍ധനെ പറഞ്ഞു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷം രൂപയ്ക്കാണ് അര്ജുന് ടെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha