Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

15 MARCH 2021 07:35 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ വിരാട് കോലിയുടെയും 56 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ 17.5 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തി (11). ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കോലി 49 പന്തുകളില്‍ നിന്നും 79 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 32 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്തു.

 



165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ കെ.എല്‍.രാഹുലിനെ (0) പുറത്താക്കി സാം കറന്‍ ഇംഗ്ലണ്ടിന് സ്വപ്നത്തുടക്കം സമ്മാനിച്ചു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുല്‍ പരാജയമായി. ആദ്യ ഓവര്‍ തന്നെ മെയ്ഡനാകുകയും ചെയ്തു.എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച അരങ്ങേറ്റ താരം ഇഷാന്‍ കിഷനും നായകന്‍ കോലിയും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഇരുവരും ചേര്‍ന്ന് തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചുതുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു.

 



വെറും ആറോവറില്‍ ഇഷാനും കോലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. ഇഷാനായിരുന്നു കൂടുതല്‍ അപകടകാരി. ഏഴാം ഓവറിലെ നാലാം പന്തില്‍ ആദില്‍ റഷീദിനെ പ്രഹരിക്കാനുള്ള താരത്തിന്റെ ശ്രമം പാളി.

പന്ത് ഉയര്‍ന്നുപൊന്തിയത് നേരെ ബെന്‍ സ്റ്റോക്സിന്റെ കൈകളിലേക്ക്. അനായാസമായി എടുക്കാമായിരുന്ന ഈ ക്യാച്ച് എന്നാല്‍ സ്റ്റോക്സ് കൈവിട്ടുകളഞ്ഞു. പിന്നാലെ കിഷാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 28 പന്തുകളില്‍ നിന്നുമാണ് താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി ശ്രദ്ധേയനായത്. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ആദില്‍ റഷീദ് ഇഷാന്‍ കിഷനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. 32 പന്തുകളില്‍ നിന്നും അഞ്ച് ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ ഇഷാന്‍ 56 റണ്‍സെടുത്തു.

 



അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കോലിയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് താരം ക്രീസ് വിട്ടത്.

ഇഷാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ക്രീസിലെത്തി. ഇഷാന്‍ നിര്‍ത്തിയടത്തുനിന്നും പന്ത് കളി തുടങ്ങി. 13 പന്തുകളില്‍ നിന്നും രണ്ട് ബൗണ്ടറികലും രണ്ട് സിക്സുകളും പറത്തി 26 റണ്‍സെടുത്ത പന്ത് ഒടുവില്‍ ക്രിസ് ജോര്‍ഡന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. താരം ക്രീസ് വിടുമ്പോള്‍ ഇന്ത്യ 13.4 ഓവറില്‍ 130 ന് മൂന്ന് എന്ന നിലയിലായിരുന്നു. പന്ത് പുറത്തായതിനുപിന്നാലെ നായകന്‍ വിരാട് കോലി കരിയറിലെ 26-ാം അര്‍ധസെഞ്ചുറി നേടി. 35 പന്തുകളില്‍ നിന്നും 3 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ചത്.

 



ഇംഗ്ലണ്ടിനായി സാം കറന്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നേടി ബൗളിങ് തെരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ മികച്ച തുടക്കം സമ്മാനിച്ചു. മൂന്നാം പന്തില്‍ ജോസ് ബട്ലറെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ജേസണ്‍ റോയിയും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 



എന്നാല്‍ 23 പന്തുകളില്‍ നിന്നും നാലുബൗണ്ടറികളുടെ സഹായത്തോടെ 24 റണ്‍സെടുത്ത ഡേവിഡ് മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി യൂസ്വേന്ദ്ര ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ ജേസണ്‍ റോയിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 35 പന്തുകളില്‍ നിന്നും നാലുബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 46 റണ്‍സെടുത്ത റോയിയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് 91 ന് മൂന്ന് എന്ന നിലയിലായി.

തൊട്ടുപിന്നാലെ 15 പന്തുകളില്‍ നിന്നും ഒരു ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 20 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയെയും പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേകി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ഒയിന്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് സ്‌കോര്‍ 142-ല്‍ എത്തിച്ചു. 17-ാം ഓവറിലെ ആദ്യ പന്തില്‍ മോര്‍ഗനെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി.

 


20 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 28 റണ്‍സെടുത്താണ് നായകന്‍ മടങ്ങിയത്. അവസാന ഓവറിലെ നാലാം പന്തില്‍ സ്റ്റോക്സിനെയും ശാര്‍ദുല്‍ മടക്കി. 21 പന്തുകളില്‍ നിന്നും 24 റണ്‍സാണ് താരം നേടിയത്. ആറുറണ്‍സെടുത്ത സാം കറനും റണ്‍സെടുക്കാതെ ക്രിസ് ജോര്‍ദാനും പുറത്താവാതെ നിന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends