Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം മത്സരം അടുത്ത വര്‍ഷം ജൂലൈയിൽ നടത്തും

22 OCTOBER 2021 10:23 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...

ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരം... ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറങ്ങുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും...കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണിനെ മുഖ്യമന്ത്രി ആദരിക്കും

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

ഇന്ത്യന്‍ ടീം ക്യാമ്ബില്‍ കോവിഡ്​ പടര്‍ന്നതിനെ തുടര്‍ന്ന്​ അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്ബരയിലെ അഞ്ചാം മത്സരത്തിന്‍റെ കാര്യത്തില്‍ തീരുമാനമായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂലൈ ഒന്ന്​മുതല്‍ എഡ്​ജ്​ബാസ്റ്റണില്‍ നടക്കുമെന്ന്​ ഇംഗ്ലണ്ട്​ ആന്‍ഡ്​ വെയ്​ല്‍സ്​ ക്രിക്കറ്റ്​ ബോര്‍ഡ്​ അറിയിച്ചു. മാഞ്ചസ്​റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ്​ കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ്​ മാറ്റിവെച്ചത്​. നാല്​ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

ഈ വര്‍ഷം ആഗസ്​റ്റ്​, സെപ്​റ്റംബര്‍ മാസങ്ങളിലായാണ്​ ടെസ്റ്റ്​ പരമ്ബര അരങ്ങേറിയത്​. ഇന്ത്യന്‍ ഹെഡ് ​കോച്ച്‌​ രവി ശാസ്​ത്രിക്കും സപ്പോര്‍ട്ടിങ്​ സ്റ്റാഫുകളില്‍ ചിലര്‍ക്കും കോവിഡ്​ പിടിപെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ ടീം അഞ്ചാം ടെസ്റ്റ്​ കളിക്കാന്‍ വിമുഖത കാണിച്ചത്​. ഐ.പി.എല്‍ കളിക്കാന്‍ വേണ്ടിയാണ്​ ഇന്ത്യ പരമ്ബരയില്‍ നിന്ന്​ പിന്‍മാറിയതെന്ന്​ ആരോപണമുയര്‍ന്നതോടെ സംഭവം വലിയ വിവാദമായി.

അടുത്ത വര്‍ഷം മൂന്ന്​ വീതം ട്വന്‍റി20, ഏകദിന മത്സരങ്ങള്‍ കളിക്കാനായാണ്​ ഇന്ത്യ ഇംഗ്ലണ്ടിലേക്ക്​ പോകുന്നത്​. ജൂലൈ ഏഴാം തിയതിയാണ് ട്വന്‍റി 20 പരമ്ബരക്ക്​ തുടക്കമാകുന്നത്. 12ന്​ ഏകദിന പരമ്ബര ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends