'അടുത്ത വര്‍ഷം അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍'; ഐപിഎല്ലിലെ തന്റെ അവസാന മത്സരം ചെന്നൈയില്‍ ആയിരിക്കുമെന്ന് മഹേന്ദ്രസിങ് ധോണി

ഐപിഎല്ലിലെ തന്റെ അവസാന മത്സരം ചെന്നൈയില്‍ ആയിരിക്കുമെന്ന് മഹേന്ദ്രസിങ് ധോണി. അത് അടുത്ത വര്‍ഷമോ അഞ്ചു വര്‍ഷത്തിനുള്ളിലോ ആകാമെന്നും താരം വ്യക്തമാക്കി. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 'ദി ചാമ്ബ്യന്‍സ് കോള്‍' എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാന്‍ എപ്പോഴും എന്റെ ക്രിക്കറ്റ് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ത്യയില്‍ കളിച്ച അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അടുത്ത വര്‍ഷമാണോ അതോ അഞ്ച് വര്‍ഷത്തിനുള്ളിലാണോ, എനിക്കറിയില്ല." ധോണി പറഞ്ഞു.
ഐപിഎല്‍ സമയത്ത് വിരമിക്കലിനെ കുറിച്ച് ടിവി അവതാരകരും കമന്റേറ്റര്‍മാരും ചോദിച്ചപ്പോള്‍ സിഎസ്‌കെ ക്യാപ്റ്റന്‍ വ്യക്തമായ മറുപടി നല്കിയിരുന്നില്ല. എന്നാല്‍ ധോണിയുടെ വിടവാങ്ങല്‍ മത്സരം ചെപ്പോക്കില്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ ആയിരിക്കുമെന്ന് സിഎസ്കെ മാനേജ്‍മെന്റില്‍ ഒരാള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് ക്യാപ്റ്റനും അത് സ്ഥിരീകരിച്ചിരിക്കുകയാണ്.
ചെന്നൈയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. "ഞാന്‍ അല്‍പ്പം അലഞ്ഞുതിരിയുന്ന ആളാണ്. എന്റെ മാതാപിതാക്കള്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. അവര്‍ റാഞ്ചിയില്‍ എത്തി. അവിടെയാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ജോലിക്കായി പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലേക്ക് പോയി. 2008 ലാണ് സിഎസ്‌കെയുമായുള്ള എന്റെ ബന്ധം ആരംഭിച്ചത്, പക്ഷേ ചെന്നൈയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് ഞാന്‍ ഇവിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോഴാണ്.സിഎസ്‌കെ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്കൊരിക്കലും അറിയില്ലായിരുന്നു. ഞാന്‍ ലേലത്തില്‍ ഉണ്ടായിരുന്നു. ഇവിടെ എത്തിയത് വ്യത്യസ്തമായ ഒരു സംസ്കാരം മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു," ധോണി പറഞ്ഞു.
സിഎസ്‌കെയുടെ ആരാധകരെ കുറിച്ചും ധോണി സംസാരിച്ചു, അവര്‍ "തമിഴ്‌നാട് സംസ്ഥാനത്തിനും ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കും അപ്പുറത്തേക്ക്" പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആരാധകരുടെ സ്‌പോര്‍ട്‌സ്‌സ്‌മാന്‍ഷിപ്പിനെയും ധോണി അഭിനന്ദിച്ചു, രണ്ട് വര്‍ഷം ടീം പുറത്തായപ്പോള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ ടീമിനെ പിന്തുണച്ച് അവര്‍ ഉണ്ടായിരുന്നു. "സച്ചിന്‍ പാജി (ടെണ്ടുല്‍ക്കര്‍) മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്ബോള്‍ പോലും അദ്ദേഹത്തിന് ഇവിടെ വലിയ കൈയ്യടി ലഭിച്ചു." ധോണി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വമ്ബന്‍ തോല്‍വികള്‍ വഴങ്ങിയ ടീം ഈ വര്‍ഷം തങ്ങളുടെ നാലാമത്തെ ഐപിഎല്‍ കിരീടം നേടിയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം 2018ല്‍ തിരിച്ചെത്തിയപ്പോഴും കപ്പുയര്‍ത്തിയാണ് ചെന്നൈ അവാരുടെ വരവറിയിച്ചത്.
ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ മികവ് കാണിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. 16 മത്സരങ്ങളില്‍ നിന്നും 114 റണ്‍സായിരുന്നു ആകെ സമ്ബാദ്യം. എന്നാല്‍ ഇത് സിഎസ്കെയെയും അവരുടെ ആരാധകരെയും സംബന്ധിച്ച് തീര്‍ത്തും അപ്രസക്തമാണ്. ആരാധര്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചടങ്ങില്‍ ധോണിയോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "പ്രിയപ്പെട്ട ധോണി, ഇനിയും നിരവധി സീസണുകളില്‍ നിങ്ങള്‍ സിഎസ്‌കെയെ നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു."
https://www.facebook.com/Malayalivartha























