ഇന്ത്യക്ക് തിരിച്ചടി!; ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പരുക്കേറ്റ് ടീമിന് പുറത്തായി; വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ ടെസ്റ്റില്‍ കളിക്കില്ല

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച്ച കാണ്‍പൂരില്‍ തുടക്കംകുറിക്കാനിരിക്കെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പരുക്കേറ്റ് ടീമിന് പുറത്തായി.
വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. രണ്ടു ടെസ്റ്റിലും രാഹുല്‍ കളിക്കില്ല.
ഇടതു തുടയിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് വിനയായതെന്ന് ബി.സി.സി.ഐ ട്വീറ്റില്‍ പറയുന്നു. ഇടതു കാല്‍ത്തുടയിലെ പേശിക്കേറ്റ പരിക്കു കാരണമാണ് രാഹുല്‍ വിട്ടുനില്‍ക്കുന്നതെന്നും പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ആദ്യ ടെസ്റ്റില്‍ വിശ്രമമമാണ്. ഇപ്പോള്‍ രാഹുലിനെക്കൂടി നഷ്ടമായതോടെ ഇന്ത്യന്‍ ബാറ്റിങിനെ ഇതു കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കുകയാണ്. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക.
https://www.facebook.com/Malayalivartha























