ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ അരങ്ങേറ്റം കുറിക്കും; പരമ്പര നഷ്ടമായത് രാഹുലിന് വലിയ തിരിച്ചടിയാണെന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ

ഇടത് തുടയിലെ പേശി വലിവ് മൂലം ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായതിന് ശേഷം വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സ്ഥിരീകരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അയ്യര്‍ 54 മത്സരങ്ങളില്‍ നിന്ന് 52.18 ശരാശരിയില്‍ 12 സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 4,592 റണ്‍സ് നേടിയിട്ടുണ്ട്.
അതേസമയം, പ്ലെയിംഗ് ഇലവനിലെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ രഹാനെ വിസമ്മതിച്ചു. പരമ്ബര നഷ്ടമായത് രാഹുലിന് വലിയ തിരിച്ചടിയാണെന്ന് രഹാനെ കുറിച്ചു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ഋഷഭ് പാന്‍ തുടങ്ങിയ നിരവധി കളിക്കാരുടെ അഭാവത്തിലും യുവാക്കള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 112 റണ്‍സ് നേടിയതിന് കളിയിലെ താരമായ ശേഷം, രഹാനെ വലിയൊരു ഇന്നിങ്ങ്‌സ് പിന്നീട് രേഖപ്പെടുത്തിയിട്ടില്ല. തന്റെ അവസാന 15 ടെസ്റ്റുകളില്‍ രഹാനെയുടെ ശരാശരി 25 ആണെങ്കില്‍ 2021 ല്‍ അത് 19.57 ആയി കുറഞ്ഞു.
https://www.facebook.com/Malayalivartha

























