ഐ.പി.എല്ലിൽ തിളങ്ങുന്നവർക്ക് ഇനി വേഗം ഇന്ത്യന്‍ ടീമിലെത്താൻ കഴിയില്ല; സെലക്ടര്‍മാര്‍ക്ക് മുന്നിൽ പുതിയ നിർദ്ദേശം വച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള കുറുക്കുവഴിയായിരുന്നു ഇതുവരെ ഐപിഎല്‍ എങ്കില്‍ ഇനി അങ്ങനെ ആവില്ലെന്ന് സൂചന നല്‍കി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റില്‍ കൂടി തിളങ്ങുന്നവരെ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സെലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. അനില്‍ കുംബ്ലെ പരിശീലകനായിരുന്ന കാലത്ത് ഐപിഎല്ലിനു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി മികച്ച പ്രകടനം നടത്തുന്നവരെ മാത്രമെ ടീമിലെക്ക് പരിഗണിക്കുമായിരുന്നുള്ളു.
രവി ശാസ്ത്രി പരിശീലകച്ചുമതല ഏറ്റെടുത്തതോടെ ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളും നേരിട്ട് ഇന്ത്യന്‍ ടീമിലെത്തി. ഈ രീതിക്കാണ് ദ്രാവിഡ് മാറ്റം വരുത്താനൊരുങ്ങുന്നത് എന്നാണ് സൂചന.ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങളുടെ ഐപിഎല്‍ പ്രകടനം പരിഗണിക്കേണ്ടതില്ലെന്നും ദ്രാവിഡ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവായാരിക്കും ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാനുള്ള യോഗ്യത. സമീപകാലത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
https://www.facebook.com/Malayalivartha























