'വിഷ്ണു വിനോദും സിജോമോന്‍ ജോസഫും തിളങ്ങി'; വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കരുത്തരായ മഹാരാഷ്ട്രയെ നാലുവിക്കറ്റിന് തകര്‍ത്താണ് കേരളം വിജയം നേടിയത്. തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് പോരാട്ടം ഏറ്റെടുത്ത വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്നാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
രാജ്കോട്ടിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 291 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ കേരളം ഏഴു പന്തുകള്‍ ബാക്കിനിര്‍ത്തി ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
26ാം ഓവറില്‍ 120-6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വിഷ്ണു വിനോദ് 82 പന്തില്‍ 100 റണ്‍സെടുത്തപ്പോള്‍ സിജോമോന്‍ ജോസഫ് 70 പന്തില്‍ 71 റണ്‍സെടുത്തു.
കേരള നിരയില്‍ ഓപ്പണര്‍മാരായ രോഹന്‍ എസ്. കുന്നുമ്മല്‍ (21 പന്തില്‍ അഞ്ച്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അഞ്ച് പന്തില്‍ രണ്ട്), സച്ചിന്‍ ബേബി (0) എന്നിവര്‍ നിരാശപ്പെടുത്തി. വത്സല്‍ ഗോവിന്ദ് (24 പന്തില്‍ 18), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (54 പന്തില്‍ 44) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മഹാരാഷ്ട്രയ്ക്കായി ജഗദീഷ് സോപെ, അക്ഷയ് പല്‍കാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രതീപ് ദാധെയ്ക് ഒരു വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് വേണ്ടി നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ചുറി നേടി. 129 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്ബടിയോടെ ഋതുരാജ് 124 റണ്‍സെടുത്തു. 99 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിനുവേണ്ടി നിധീഷ് അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോല്‍ ബേസില്‍ തമ്ബി രണ്ടുവിക്കറ്റെടുത്തു.
https://www.facebook.com/Malayalivartha























