വിജയ് ഹസാരെ ട്രോഫി; ഉത്തരാഖണ്ഡിനെ തോല്‍പിച്ച് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
സച്ചിന്‍ ബേബി പുറത്താവാതെ നേടിയ 83 റണ്‍സാണ് കേരളത്തിന് ജയം സമ്മാനിച്ചത്. സര്‍വീസസിനെയാണ് കേരളം ക്വാര്‍ട്ടറില്‍ നേരിടുക. ഈമാസം 22നാണ് മത്സരം.
https://www.facebook.com/Malayalivartha

























