വിരാടും രോഹിതും ഒരുമിച്ച് കളിക്കാനിറങ്ങുന്നത് വൈകും; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്ബരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിരാട് കൊഹ്‌ലി

ഏകദിനത്തിലെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്ബരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്തുനല്‍കി.
വിരാടിനെ ഏകദിന ക്യാപ്ടന്‍സിയില്‍ നിന്ന് നീക്കിയതിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്ബരയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്.മകള്‍ വാമികയുടെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതിനുവേണ്ടി തനിക്ക് ഏകദിന പരമ്ബരയില്‍ അവധിനല്‍കണമെന്നാണ് വിരാട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11 നാണ് വാമികയുടെ പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാനാണ് വിരാട് ആഗ്രഹിക്കുന്നത്. ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരം ജനുവരി 11 മുതല്‍ 15 വരെയാണ്. ഏകദിന പരമ്ബര ആരംഭിക്കുന്നത് ജനുവരി 19നാണ്.
അതേസമയം ഏകദിനത്തിനില്ലെന്ന വിരാടിന്റെ നിലപാട് മറ്റുചില അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.ഏകദിനത്തിലെ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ കളിക്കാന്‍ വിരാടിന് താത്പര്യമില്ലെന്നതിനാലാണ് അവധി ചോദിച്ചിരിക്കുന്നത് എന്നാണ് അഭ്യൂഹം.അതേസമയം പരിക്കുമൂലം രോഹിത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്ബരയില്‍ കളിക്കുന്നില്ല. ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം വിരാട് നാട്ടിലേക്ക് മടങ്ങുമ്ബോള്‍ രോഹിത് ഏകദിന പരമ്ബരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്താനാണ് സാദ്ധ്യത.
https://www.facebook.com/Malayalivartha























