ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളി

ബിഡബ്ല്യുഎഫ് ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഞായറാഴ്ച സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനോട് ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു. പരാജയത്തോടെ ചാമ്ബ്യന്‍ഷിപ്പില്‍ ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 15-21, 20-22 എന്ന സ്കോറിനാണ് ശ്രീകാന്തിനെ കീന്‍ യൂ 43 മിനിറ്റില്‍ തോല്‍പിച്ചത്.
മുന്‍ ലോക ഒന്നാം നമ്ബര്‍ താരമായ ശ്രീകാന്ത് 9-3 ന് മുന്നിലെത്തിയ ശേഷം ആദ്യ ഗെയിമില്‍ സിംഗപ്പൂരില്‍ നിന്നുള്ള എതിരാളി മികച്ച തിരിച്ചുവരവ് നടത്തിയതോടെ പരാജയപ്പെട്ടു.വെറും 16 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ആദ്യ ഗെയിം തോറ്റു. രണ്ടാം ഗെയിമില്‍ ശ്രീകാന്ത് നന്നായി പൊരുതിയെങ്കിലും യൂ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ വിജയിയായി.
ചാമ്ബ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സ് ഇനത്തിന്റെ ആദ്യ റൗണ്ടില്‍ 24 കാരനായ യൂ ലോക ഒന്നാം നമ്ബര്‍ താരവും നിലവിലെ ഒളിമ്ബിക് ചാമ്ബ്യനുമായ വിക്ടര്‍ അക്സല്‍സണെ ഞെട്ടിച്ചിരുന്നു. എന്നിരുന്നാലും, ശനിയാഴ്ച സ്വന്തം നാട്ടുകാരനായ ലക്ഷ്യ സെന്നിനെതിരായ വിജയത്തിന് ശേഷം ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷനായി ശ്രീകാന്ത് ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.
മറ്റ് മത്സരങ്ങളില്‍ രണ്ടാം സീഡ് അകാനെ യമാഗുച്ചി വനിതാ സിംഗിള്‍സില്‍ കിരീടം ചൂടി. കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21-14, 21-11 എന്ന സ്‌കോറിനാണ് 24-കാരിയായ ജാപ്പനീസ് ഷട്ടില്‍ ലോക ഒന്നാം നമ്ബര്‍ താരവും ചൈനീസ് തായ്‌പേയിയുടെ ടോപ് സീഡുമായ തായ് സൂ യിങ്ങിനെ പരാജയപ്പെടുത്തിയത്. നിലവില്‍ ലോക മൂന്നാം നമ്ബര്‍ താരമായ യമാഗുച്ചി, ചരിത്രത്തില്‍ ബിഡബ്ല്യുഎഫ് ലോക ചാമ്ബ്യന്‍ഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ജാപ്പനീസ് വനിതാ താരമായി.
ഫൈനല്‍ മത്സരത്തില്‍ 21-13, 21-14 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമില്‍ മൂന്നാം സീഡായ ജാപ്പനീസ് ജോഡികളായ യുതാ വടാനബെ-അരിസ ഹിഗാഷിനോ സഖ്യത്തെ പരാജയപ്പെടുത്തി രണ്ടാം സീഡായ ഡെച്ചപോള്‍ പുവാരനുക്രോ-സപ്‌സിരി താരട്ടനച്ചായി സഖ്യം മിക്സഡ് ഡബിള്‍സ് കിരീടം നേടി. ചരിത്രത്തില്‍ തായ്‌ലന്‍ഡ് കളിക്കാര്‍ നേടുന്ന രണ്ടാമത്തെ കിരീടമാണിത്, ആദ്യത്തേത് 2013 ലെ ഗ്വാങ്‌ഷൂ പതിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വനിതാ സിംഗിള്‍ പ്ലെയര്‍ രച്ചനോക്ക് ഇന്റനോണ്‍ ആണ്.
വനിതാ ഡബിള്‍സില്‍ ദക്ഷിണ കൊറിയയുടെ ലീ സോഹി-ഷിന്‍ സ്യൂങ്ചാന്‍ സഖ്യത്തെ തോല്‍പ്പിച്ച് ചൈനയുടെ ചെന്‍ ക്വിങ് ചെന്‍-ജിയാ യി ഫാന്‍ സഖ്യം സ്വര്‍ണം നേടി. ജപ്പാന്റെ ജോഡികളായ ഹോക്കി തകുറോ-കൊബയാഷി യുഗോ ജോഡികള്‍ പുരുഷ ഡബിള്‍സ് കിരീടം നേടി.
https://www.facebook.com/Malayalivartha























