ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലര്‍ത്തിയ ടീമിന് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
43 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട്-132/10, ഇന്ത്യ- 133/3 ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് 79 റണ്‍സാണ് അഭിഷേക് ടീമിനായി നേടിയത്.
എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇടിവെട്ട് ഇന്നിങ്‌സ്. 133 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഇരുവരുടേയും കൂട്ടുകെട്ടില്‍ 41 റണ്‍സ് പിറന്നു.
അഞ്ചാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കുന്നത്. ഈ ഓവറിലെ ആദ്യ പന്തില്‍ സഞ്ജു കൂടാരംകയറി. 20 പന്തില്‍ നിന്ന് 26 റണ്‍സ് സ്വന്തമാക്കിയാണ് സഞ്ജു പുറത്താകുന്നത്.
ഒരു സിക്‌സും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആര്‍ച്ചറിന് മുന്നില്‍ കുരുങ്ങി. പൂജ്യം റണ്ണോടെ ഡക്ക് ആയിട്ടായിരുന്നു ക്യാപ്റ്റന്‍ പുറത്തായത്.
"
https://www.facebook.com/Malayalivartha