ഇന്ത്യ-പാക് പോരാട്ടം ഇന്ന്... ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനത്തില്‍ പാകിസ്ഥാന്

ഇന്ത്യ-പാക് പോരാട്ടം ഇന്ന്... ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനത്തില്‍ പാകിസ്ഥാന്‍. മുന്‍ കോച്ച് മുദാസര്‍ നാസറിനൊപ്പമായിരുന്നു ടീം പരിശീലനം നടത്തിയത്. ഈ മത്സരത്തില്‍ പാകിസ്ഥാന് വിജയം അനിവാര്യമായിരിക്കുകയാണ്. ദുബായില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇറങ്ങുന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും കീഴടക്കിയാല്‍ അനായാസം അടുത്ത റൗണ്ടിലേക്കു മുന്നേറും.
ആദ്യകളിയില്‍ തോറ്റതോടെ ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പാകിസ്ഥാന്‍ ചിന്തിക്കുന്നില്ല.ഇന്ത്യയോടും തോറ്റാല്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്ഥാന്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദുബായിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയുന്ന മുന്‍ ക്രിക്കറ്റ് താരം മുദാസര്‍ നാസറിനെ പാകിസ്ഥാന്‍ ടീമിനൊപ്പം ചേര്‍ത്തിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോച്ചിനു കീഴിലായിരുന്നു ടീമിന്റെ പരിശീലനം. മുന്‍ ഹെഡ് കോച്ചായിരുന്ന നാസര്‍, കെനിയ, യുഎഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ പാകിസ്ഥാന്റെ പരിശീലന സെഷനുകളില്‍ പുതിയ കോച്ചും താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുന്നോടിയായി മണിക്കൂറുകളോളം മുഹമ്മദ് റിസ്വാനും പാക്ക് താരങ്ങളും നെറ്റ്സില്‍ പരിശീലിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടമുള്ളത്.
"
https://www.facebook.com/Malayalivartha