ചാമ്പ്യന്‍സ് ട്രോഫിയിലെ ഓസ്‌ട്രേലിയ - അഫ്ഗാനിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു....ഓസ്‌ട്രേലിയ സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിയിലെ ഓസ്‌ട്രേലിയ - അഫ്ഗാനിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു....ഓസ്‌ട്രേലിയ സെമിയില്‍. അഫ്ഗാനിസ്ഥാന്റെ സെമി സാധ്യത മങ്ങി.
മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 274 റണ്‍സ് ഓസ്‌ട്രേലിയ പിന്തുടരുന്നതിനിടെയാണ് മഴ എത്തിയത്. ഓവര്‍ കുറച്ച് മത്സരം നടത്താനായി ശ്രമിച്ചെങ്കിലും മഴ കുറഞ്ഞില്ല. മഴ തുടങ്ങുമ്പോള്‍ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 59റണ്‍സുമായി ട്രാവിസ് ഹെഡും 19 റണ്‍സുമായി സ്റ്റീവ് സ്മിത്തും ആയിരുന്നു ക്രീസില്‍. 20 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ടാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 273 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. 85 റണ്‍സെടുത്ത സെദിക്വല്ല അടലിന്റെ 67 റണ്‍സെടുത്ത അസമത്തുള്ള ഒമര്‍സായിയുടേയും മികവിലാണ് അഫ്ഗാനിസ്ഥാന്‍ 273 റണ്‍സെടുത്തത്. ഓസ്‌ടേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷ്യസ് മൂന്നും ആദം സാംപയും സ്‌പെന്‍സര്‍ ജോണ്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ ആദ്യം സെമിയിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയ്ക്ക് നാല് പോയിന്റായി. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനും മൂന്ന് പോയിന്റും.
"
https://www.facebook.com/Malayalivartha