രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം...കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനത്തില്‍ കേരളത്തിന് മികച്ച തുടക്കം. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഓപ്പണര്‍മാരെ ആദ്യ മൂന്നോവറില്‍ തന്നെ കേരളം മടക്കിയയച്ചു. എം ഡി നിതീഷും ജലജ് സക്സേനയുമാണ് വിക്കറ്റുകള്‍ നേടിയത്.
എം ഡി നിതീഷ് തന്നെയാണ് രണ്ടാം ഇന്നിങ്സിലെയും കേരളത്തിന്റെ ആദ്യ ഓവര്‍ എറിഞ്ഞത്. തുടര്‍ന്ന് രണ്ടാം ഓവര്‍ എറിയാനെത്തിയ ജലജ് സക്സേന വിദര്‍ഭയുടെ പാര്‍ഥ് രേഖാഡേയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കുകയായിരുന്നു.
മൂന്നാം ഓവറില്‍ എം ഡി നിതീഷ് ധ്രുവ് ഷോറെയേയും മടക്കി. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയുടെ ഇന്നിങ്സ് കെട്ടിപ്പൊക്കിയ കരുണ്‍ നായരും ഡാനിഷ് മലേവാറുമാണ് നിലവില്‍ ക്രീസിലുള്ളത്. 379 റണ്‍സായിരുന്നു വിദര്‍ഭ ആദ്യ ഇന്നിങ്‌സില്‍ നേടിയത്. കേരളം ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സിന് പുറത്തായി.
കേരളത്തിന്റെ ടോപ് സ്‌കോറര്‍ 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് .
https://www.facebook.com/Malayalivartha