ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മിന്നും ജയം

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 249 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇന്നിങ്ങ്സ് 205 റണ്‍സെടുക്കുന്നതിനിടെ 45.3 ഓവറില്‍ അവസാനിച്ചു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയാണ് സെമിയില്‍ എതിരാളികള്‍.
അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ, വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകര്‍ന്നത്. 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡ് നിലയിലെ ടോപ് സ്‌കോറര്‍. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു ഇന്ത്യ നേടിയത്.
https://www.facebook.com/Malayalivartha