ആരാധകര്‍ ആവേശത്തോടെ... ആദ്യമത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍

ക്രിക്കറ്റ് ആരാധകര്‍ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). ഈ സീസണിലെ ആദ്യമത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാകുമ്പോള്‍ ആവേശം ഇരട്ടിയായേക്കും എന്നാല്‍ ആരാധകര്‍ക്ക് നിരാശയുണ്ടാകുന്നത് കാലാവസ്ഥ പ്രവചനമോര്‍ക്കുമ്പോഴാണ്.
2025 ഐപിഎല്ലിലെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം ഉള്‍പ്പെടുന്ന കൊല്‍ക്കത്തയില്‍ മത്സരം നടക്കുന്ന ശനിയാഴ്ച മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പശ്ചിമ ബംഗാളിലെ ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂ ആലിപ്പുര്‍ ഓഫീസ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഇടി, മിന്നല്‍, ശക്തമായ കാറ്റ് എന്നിവയും ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്കാണ് ഐപിഎല്‍ 2025-ലെ ആദ്യ മത്സരം ആരംഭിക്കുക. ഏഴ് മണിക്കാണ് ടോസ്. ശ്രേയ ഘോഷാല്‍, ദിഷ പട്ടാണി എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന വമ്പന്‍ ഉദ്ഘാടന പരിപാടി ആറ് മണി മുതല്‍ ആരംഭിക്കും. ഇതിനിടെയാണ് ഭീഷണിയായി മഴമുന്നറിയിപ്പുള്ളത്.
" fr
https://www.facebook.com/Malayalivartha