ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയം...

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തെ നഷ്ടമായ ശേഷം 116 റണ്‍സാണ് നിക്കോളസ് പൂരന്‍ മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്. 26 പന്തില്‍ 70 റണ്‍സ് ആണ് നിക്കോളസ് പൂരന്‍ നേടിയത്.
അധികം വൈകാതെ 31 പന്തില്‍ 52 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ടീമിന് നഷ്ടമായി. ഋഷഭ് പന്ത് 15 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ അബ്ദുള്‍ സമദ് 8 പന്തില്‍ 22 റണ്‍സ് നേടി ലക്നൗവിന്റെ വിജയം എളുപ്പമാക്കി. ഡേവിഡ് മില്ലര്‍ 7 പന്തില്‍ നിന്ന് 13 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha