താരമായി അഭിഷേക് ശർമ... ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ...

ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. 41 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറിൽ 127 റൺസിന് ഓൾഔട്ടായി.
51 പന്തിൽ 69 റൺസെടുത്ത ഓപണർ സെയ്ഫ് ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്ത് നിന്നത്. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. താരമായി അഭിഷേക് (37 പന്തിൽ 75); ഇന്ത്യ നൂറിലെത്തിയത് 61 പന്തിൽ, പിന്നീടുള്ള 59 പന്തിൽ നേടിയത് 67 റൺസ്; ബംഗ്ലാദേശിന് 169 റൺസ് വിജയലക്ഷ്യം
ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്നു പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ (37 പന്തിൽ 75 റൺസ്) വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
അതേസമയം വ്യാഴാഴ്ച നടക്കുന്ന ബംഗ്ലദേശ്– പാകിസ്താൻ മത്സരത്തിലെ വിജയിയാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
"
https://www.facebook.com/Malayalivartha