ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ...

ഞായറാഴ്ച നടക്കുന്ന ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു . ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ 11 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ മുന്നേറിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ- പാക് ഫൈനലാണ്.
നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ടുവിക്കറ്റ് നഷ്ടത്തിൽ 135 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ബംഗ്ലാദേശ് ഒമ്പതിന് 124ൽ അവസാനിച്ചു. മൂന്ന് വിക്കറ്റുമായി പേസർ ഷഹീൻ അഫ്രീദി പാകിസ്ഥാന്റെ വിജയശിൽപ്പിയായി. ബാറ്റിങ്ങിന് ഇറങ്ങി രണ്ട് സിക്‌സർ ഉൾപ്പടെ പതിമൂന്ന് പന്തിൽ 19 റണ്ണും നേടിയിരുന്നു. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്തു.
സയീം അയൂബ് രണ്ടെണ്ണം നേടി തുടക്കം തകർന്ന പാകിസ്ഥാനെ വാലറ്റമാണ് രക്ഷിച്ചത്. 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ടീമിന് വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ് (31) മുഹമ്മദ് നവാസ് (25) എന്നിവർ ഭേദപ്പെട്ട സ്‌കോർ ഒരുക്കി. മുൻനിര ബാറ്റർമാർ മങ്ങി. ഫർഹാൻ (4) ക്യാപ്റ്റൻ സൽമാൻ ആഗ (19) എന്നിവർക്ക് വേഗത്തിൽ റൺ നേടാനായില്ല.
"
https://www.facebook.com/Malayalivartha