ഏഷ്യാകപ്പില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ.... മറികടന്നത് കോലിയേയും റിസ്വാനേയും

ഏഷ്യാകപ്പില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ നടന്ന ഒരു ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. മുഹമ്മദ് റിസ്വാന്റെ റെക്കോഡാണ് അഭിഷേക് മറികടന്നത്.
ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത അഭിഷേക് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 61 റണ്‍സെടുത്താണ് പുറത്തായത്. അതോടെയാണ് താരം ചരിത്രനേട്ടത്തിലെത്തിയത്. ടി20 ഫോര്‍മാറ്റില്‍ നടന്ന ഒരു ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടം അഭിഷേക് സ്വന്തം പേരിലാക്കി.
ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 309 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 2022- ഏഷ്യാകപ്പില്‍ പാക് താരം മുഹമ്മദ് റിസ്വാന്‍ 281 റണ്‍സാണ് നേടിയത്. ഈ നേട്ടമാണ് അഭിഷേക് മറികടന്നത്. 2022-ലെ ടൂര്‍ണമെന്റില്‍ തന്നെ 276 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്.
https://www.facebook.com/Malayalivartha