ഐ.പി.എല്‍ വാതുവയ്‌പ്പില്‍ ശ്രീനിവാസന്റെ സത്യവാങ്‌മൂലം ഇന്ന് പരിഗണിക്കും

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് വിശദമായ വാദം തുടങ്ങും. ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ എന്‍.ശ്രീനിവാസന്‍ നല്‍കിയ സത്യവാങ്‌മൂലവും കോടതിയുടെ പരിഗണനയ്‌ക്ക് വരും. കലാവധി കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ശ്രീനിവാസന്റെ ആവശ്യം. കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് ശ്രീനിവാസനെ നീക്കി സുനില്‍ ഗവാസ്‌കറെ ബി.സി.സി.ഐ അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചത്.
ഐസിസി അധ്യക്ഷനായി നിയമിതനാകാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാണ് ശ്രീനിവാസന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha