ട്രാക്കിനു കുറുകെ നഗ്നനായി ഓടി അജ്ഞാതന്‍ ഓടിയത് വേഗ രാജാവിന്റെ താളം തെറ്റിച്ചോ?
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗ രാജാവായ ഉസൈന്‍ ബോള്‍ട്ടിനെ പരാജയത്തിലേക്കു നയിച്ചത് ട്രാക്കിലേക്ക് പൂര്‍ണനഗ്നനായി ഇറങ്ങി പ്രതിഷേധിച്ച ആളാണെന്ന രീതിയില്‍ റിപ്പോര്‍ട്ട്. മത്സരം തുടങ്ങുന്നതിന് ഇടയ്ക്ക് ബാരിക്കേഡുകള്‍ തകര്‍ത്ത് ട്രാക്കിന് കുറുകെ നഗ്നനായി ഒരാള്‍ ഓടിയത് വേഗരാജാവിന്റെ ശ്രദ്ധതിരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മറ്റാരുടെയും കണ്ണില്‍പ്പെടാതിരുന്ന ഈ ദൃശ്യം ട്രാക്കിനു സമീപം ഉണ്ടായിരുന്ന മാര്ട്ടിന് ലെവിസ് എന്നയാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ലെവിസ് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ട്രാക്കിലേക്ക് ഇറങ്ങിയ ആളെ സുരക്ഷാ ജീവനക്കാര്‍ ഓടിച്ചിട്ട് പിടിക്കുന്ന ചിത്രം കോണോര്‍ ഡെനിസ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നഗ്നനായി പ്രതിഷേധം നടത്തിയ ആള് ട്രാക്കിലേക്ക് ഇറങ്ങുമ്പോള്‍ വേഗ രാജാവായ ഉസൈന്‍ ബോള്‍ട്ട് സ്വര്ണവേട്ടയ്ക്കുള്ള കുതിപ്പിന് തയ്യാറെടുക്കുകയായിരുന്നു. പക്ഷെ ആ മത്സരത്തില്‍ ബോള്‍ട്ട് മൂന്നാമതാണ് ഫിനിഷ്ചെയ്തത്. ജസ്റ്റിന് ഗാറ്റ്ലിന് ഒന്നാമതായും ക്രിസ്റ്റ്യന്‍ കോള്മാന് രണ്ടാമതായും ഫിനിഷ് ചെയ്തു. ഇതോടെയാണ് അജ്ഞാതന്റെ ലക്ഷ്യമെന്തെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.
https://www.facebook.com/Malayalivartha