തോല്‍വി പരമ്പരയില്‍ അക്രമാസക്തരായി ലങ്കന്‍ ആരാധകര്‍; കളിക്കളത്തിലേക്ക് കുപ്പിയേറ്
ടീമിന്റെ തുടരെത്തുടരെയുള്ള തോല്‍വിയില്‍ ക്ഷുഭിതരായ ലങ്കന്‍ ആരാധകര്‍ മത്സരം തടസ്സപ്പെടുത്തിയത് അരമണിക്കൂറോളം. പള്ളേക്കേല് സ്റ്റേഡിയത്തിലെ മൂന്നാം ഏകദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കാണികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ഇന്ത്യയുടെ പരമ്പര വിജയത്തിന് എട്ട് റണ്‍സ് മാത്രം ശേഷിക്കെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.
തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ മുതല്‍ കാണികള്‍ കൂക്കുവിളിയും ആക്രോശവും തുടങ്ങി. തുടര്‍ന്ന് കാണികള്‍ ബൗണ്ടറി ലൈനിനടുത്തേക്കെത്തി. കൂക്കുവിളിയും ആക്രോശവും കുപ്പിയേറിന് വഴി മാറി. ഗൗണ്ട് സ്റ്റാഫ് ഓടി നടന്ന് കുപ്പികള്‍ പെറുക്കിയെങ്കിലും കാണികള്‍ കുപ്പിയേറ് തുടര്‍ന്നു. സ്വന്തം ആരാധകരുടെ ഏറ് സഹിക്കാന്‍ കഴിയാനാവാതെ വന്നതോടെ ലങ്കന്‍ താരങ്ങള്‍ കളി നിര്‍ത്തി മൈതാനമധ്യത്തിലേത്ത് നീങ്ങി. ഈ തക്കത്തിന് ഇന്ത്യന്‍ മുന്‍ ഇന്ത്യന്‍ നായകന് ധോണി മൈതാനത്ത് കിടക്കുകയും ചെയ്തു.
കാണികള്‍ ശാന്തരാകുമെന്ന് പ്രതീക്ഷിച്ച് അരമണിക്കൂറിനടുത്ത് കാത്തിരുന്ന ശേഷം അമ്പയര്‍ താരങ്ങളോട് ഡ്രസിങ് റൂമിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. പൊലീസ് കാണികളുടെ ഇടയിലേക്ക് കയറി. സ്റ്റേഡിയത്തില്‍ നിന്നും അരമണിക്കൂര്‍ അകലെയുള്ള കാന്‍ഡി നഗരത്തില്‍ നിന്നും കൂടുതല്‍ പൊലീസെത്തി പ്രശ്നക്കാരെ സ്റ്റേഡിയത്തിന് പുറത്താക്കിയതോടെ കുപ്പിയേറ് നിന്നു. രംഗം ശാന്തമായതോടെ കളി തുടര്‍ന്നു. ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച് പരമ്പര നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha