Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ശ്രീലങ്കയെ തകര്‍ത്ത് ടീം ഇന്ത്യ... ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ വിജയം; ജന്മനാട്ടിലെ ഏറ്റവും വലിയ പരാജയം

31 AUGUST 2017 11:00 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ വിജയം. 168 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തുകളഞ്ഞത്. ജന്മനാട്ടിലെ ഏറ്റവും വലിയ പരാജയമാണ് കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ശ്രീലങ്ക ഏറ്റുവാങ്ങിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റന്‍ കോഹ്!ലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും മികവില്‍ നേടിയത് അഞ്ചിന് 375 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 207 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 42.2 ഓവറിലാണ് ലങ്കയെ ഇന്ത്യ ചുരുട്ടിക്കൂട്ടിയത്.

ലങ്കന്‍ നിരയില്‍ ആഞ്ജലോ മാത്യൂസ് ആണ് അര്‍ധസെഞ്ചുറി പിന്നിട്ടത്. മാത്യൂസ് 80 ബോളില്‍നിന്ന് 70 റണ്‍സ് എടുത്തു. മിലിന്‍ഡ ശ്രീവര്‍ധന (39), വാനിഡു ഹാസരംഗ (22), ലഹിരു തിരുമന്നെ (18), നിരോഷന്‍ ഡിക്‌വെല്ല (14) അഖില ധനഞ്ജയ (11), ദില്‍ഷന്‍ മുനവീറ (11) എന്നിവരാണ് രണ്ടക്കം കടന്നത്. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ബൗളിങ് പട വിജയത്തിന് വേഗം കൂട്ടി.

ശ്രീലങ്ക സ്‌കോറിലേക്ക് 22, 26, 37, 68, 141, 177, 190, 196, 207 റണ്‍സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യ വിക്കറ്റുകള്‍ പിഴുതെടുത്തത്. ജസ്മീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഷര്‍ദുല്‍ ഠാക്കൂര്‍, അകസ്ര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ഇന്ത്യയ്ക്കായി സ്വന്തമാക്കി.

ലങ്കന്‍ ബോളര്‍മാരെ നിലംപരിശാക്കിയാണ് ഇന്ത്യ മുന്നേറിയത്. ക്യാപ്റ്റന്‍ കോഹ്‌ലി നേടിയത് 29ാം ഏകദിന സെഞ്ചുറി. 96 പന്തില്‍ 131 റണ്‍സുമായി കോഹ്‌ലി മടങ്ങുമ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറിനുളള അടിത്തറ ഒരുങ്ങിയിരുന്നു. ക്യാപ്റ്റനു പിന്നാലെ ഓപ്പണര്‍ രോഹിത് ശര്‍മയും സെഞ്ചുറിയിലേക്ക് എത്തിയതോടെ മല്‍സരത്തില്‍ ഇന്ത്യയുടെ പൂര്‍ണ മേധാവിത്വമായി. രോഹിത്തിന്റെ 13ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

മനീഷ് പാണ്ഡെ 50 റണ്‍സോടെയും മികച്ച ഫോം തുടരുന്ന ധോണി 49 റണ്‍സുമായും പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (നാല്) പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റില്‍ കോഹ്‌ലി, രോഹിത് കൂട്ടുകെട്ട് നേടിയ ഇരട്ട സെ!ഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോറിന് അടിത്തറ പാകിയത്.

ശിഖര്‍ ധവാന്‍ (നാല്), വിരാട് കോഹ്‌ലി (96 പന്തില്‍ 131), ഹാര്‍ദ്ദിക് പാണ്ഡ്യ (18 പന്തില്‍ 19), രോഹിത് ശര്‍മ (88 പന്തില്‍ 104), ലോകേഷ് രാഹുല്‍ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സെഞ്ചുറി തികച്ചു മുന്നേറുകയായിരുന്ന കോഹ്‌ലിയെ ലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയാണ് പുറത്താക്കിയത്. ഏകദിനത്തില്‍ മലിംഗയുടെ 300 മത്തെ ഇരയായിരുന്നു കോഹ്ലി.

കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങിയത്. ഷര്‍ദുല്‍ ഠാക്കൂറിന്റെ ഏകദിന അരങ്ങേറ്റ മല്‍സരമാണിത്. യുസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് വിശ്രമം അനുവദിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (40 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends