Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

പരമ്പര തൂത്തുവാരി ഇന്ത്യ... ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു

03 SEPTEMBER 2017 10:41 PM IST
മലയാളി വാര്‍ത്ത

അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഞ്ചാം ഏകദിനത്തിലും ആതിഥേയരെ തകര്‍ത്തെറിഞ്ഞ ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 30-ാം ഏകദിന സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (110) ബാറ്റിങ്ങിലും ശ്രീലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാര്‍ ബോളിങ്ങിലും ഇന്ത്യയുടെ വിജയശില്‍പികളായി.

ഇന്ത്യയ്ക്കായി കേദാര്‍ ജാദവും അര്‍ധസെഞ്ചുറി (73 പന്തില്‍ 63) നേടി. നാലാം വിക്കറ്റില്‍ കോഹ്‌ലി- ജാദവ് സഖ്യം 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മല്‍സരത്തില്‍ പുറത്താകാതെ നിന്ന് റെക്കോര്‍ഡിട്ട ധോണി ഈ മല്‍സരത്തിലും ഒരു റണ്ണോടെ പുറത്താകാതെ നിന്നു.
ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 100 സ്റ്റംപിങ്ങുകള്‍ എന്ന നേട്ടം മഹേന്ദ്രസിങ് ധോണി കൈവരിക്കുന്നതിനും മല്‍സരം വേദിയായി. ശ്രീലങ്കയില്‍ ചെന്ന് അവര്‍ക്കെതിരെ പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.

ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനു (49) തൊട്ടു പിന്നിലെത്താനും കോഹ്ലിക്കായി (30). ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പരമ്പരയിലാദ്യമായി അവസരം ലഭിച്ച അജിങ്ക്യ രഹാനെയാണ് ആദ്യം പുറത്തായത്. നിലയുറപ്പിക്കാന്‍ പാടുപെട്ട രഹാനെ, 17 പന്തില്‍ അഞ്ചു റണ്‍സുമായി പുറത്തായി.

സ്‌കോര്‍ 29ല്‍ നില്‍ക്കെ രോഹിത് ശര്‍മയും (20 പന്തില്‍ 16) മടങ്ങിയെങ്കിലും മനീഷ് പാണ്ഡെ (53 പന്തില്‍ 36), കേദാര്‍ ജാദവ് (0) എന്നിവരെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി ടീമിനെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ പാണ്ഡെയ്‌ക്കൊപ്പവും നാലാം വിക്കറ്റില്‍ കേദാര്‍ ജാദവിനൊപ്പവും കോഹ്!ലി അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തു. കൂട്ടുകെട്ടു സെഞ്ചുറിയിലെത്താന്‍ ഒരു റണ്‍ മാത്രം വേണ്ടപ്പോഴാണ് പാണ്ഡെ പുറത്തായത്. 116 പന്തുകള്‍ നേരിട്ട കോഹ്ലി ഒന്‍പതു ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 110 റണ്‍െസടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (3 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (3 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (3 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (3 hours ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (3 hours ago)

പ്രവാസികൾ ഞെട്ടി.കുഞ്ഞിനെ 22 നിലയിൽ നിന്ന് 'അമ്മ എടുത്തെറിഞ്ഞ് കൊന്നത്..ദുബായി പോലീസ് എല്ലാം കണ്ടു..ഭർത്താവിനെ തൂക്കി  (3 hours ago)

മഴയോട് മഴ പ്രീ മൺസൂൺ മുന്നറിയിപ്പ് മാറി മറിഞ്ഞ് പഴ പാറ്റേൺ...ഉച്ച തിരിഞ്ഞാൽ കൊടും മഴ തന്നെ  (3 hours ago)

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു  (4 hours ago)

പ്രൊട്ടേം സ്പീക്കർ മുങ്ങി കുഞ്ഞികൃഷ്ണന്റെ സത്യ പ്രതിജ്ഞ റദ്ദാക്കും...ചിരിച്ച് കൊണ്ട് സുധാകരനെ കുത്താൻ പിണറായി ഇറങ്ങി  (4 hours ago)

ഇട്ട് മൂടാൻ പൂത്ത പണം സുഗതൻ ലതയെ കൊന്ന് കെട്ടിത്തൂക്കി കടയ്ക്കൽ ബംഗ്ലാവിൽ ഇന്നലെ നടന്നത് ഇത്‌..! കൊല്ലാൻ കാരണം ഉണ്ട്  (4 hours ago)

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (6 hours ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (6 hours ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (6 hours ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (6 hours ago)

Malayali Vartha Recommends