Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഒറ്റപ്പന്തില്‍ ഒറ്ററണ്ണിന് റിക്കാര്‍ഡിട്ട് ധോണി

04 SEPTEMBER 2017 09:35 AM IST
മലയാളി വാര്‍ത്ത

ഒറ്റപ്പന്തില്‍ ഒറ്ററണ്ണിന് റിക്കാര്‍ഡിട്ട് എം.എസ് ധോണി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ പുറത്താകാതെനിന്ന താരമെന്ന റിക്കാര്‍ഡാണ് ധോണി ചുളുവില്‍ അടിച്ചുമാറ്റിയത്. ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിന് രണ്ട് റണ്‍സ് മാത്രം അകലെയെത്തിയപ്പോള്‍ കേദാര്‍ യാദവ് പുറത്തായതാണ് ധോണിക്ക് ഈ പരമ്പരയില്‍തന്നെ റിക്കാര്‍ഡ് മറികടക്കാന്‍ വഴിയൊരുക്കിയത്.

301 ഏകദിനം കളിച്ച ധോണി 73 തവണയാണ് പുറത്താകാതെ നിന്നത്. ലങ്കയുടെ ചാമിന്ദവാസ്, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക് എന്നിവരെ പിന്തള്ളിയാണ് ധോണി റിക്കാര്‍ഡ് സ്വന്തമാക്കിയത്.

നാലാം ഏകദിനത്തില്‍ 49 റണ്‍സുമായി പുറത്താകാതെനിന്ന് വിജയത്തിനു ചുക്കാന്‍പിടിച്ച ധോണി റിക്കാര്‍ഡിനൊപ്പമെത്തിയിരുന്നു. അവസാന ഏകദിനത്തില്‍ കോഹ്‌ലിയും യാദവും പാണ്ഡ്യയും തകര്‍ത്ത് മുന്നേറിയപ്പോള്‍ ധോണിയുടെ റിക്കാര്‍ഡ് നേട്ടത്തിനു ഇനിയും കാത്തിരിക്കണമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഭാഗ്യം കേദാറിന്റെ രൂപത്തില്‍ ധോണിയെ തേടിയെത്തി.

ഈ മത്സരത്തില്‍തന്നെ സ്റ്റമ്പിംഗില്‍ സെഞ്ചുറി തികച്ച് മറ്റൊരു റിക്കാര്‍ഡുകൂടി ധോണി പഴങ്കഥയാക്കിയിരുന്നു. ഏകദിനത്തില്‍ സ്റ്റമ്പിംഗിലൂടെ 100 പേരെ പുറത്താക്കിയ ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന റിക്കാര്‍ഡാണ് ധോണി പോക്കറ്റിലാക്കിയത്. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ധനുഷ്‌ക ഗുണതിലകയായിരുന്നു എംഎസ്ഡിയുടെ നൂറാമത്തെ ഇര.

രണ്ടാം ഏകദിനത്തില്‍ ധോണി ലങ്കയുടെ സംഗയുടെ റിക്കാര്‍ഡിനൊപ്പമെത്തിയിരുന്നു. കുമാര്‍ സംഗക്കാര 404 മത്സരങ്ങളില്‍ നിന്നാണ് 99 സ്റ്റമ്പിംഗ് നടത്തിയതെങ്കില്‍ ധോണി വെറും 301 മത്സരങ്ങളില്‍നിന്നാണ് സെഞ്ചുറി തികച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (6 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (6 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (6 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (7 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (8 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (10 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (10 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends