ബിഎംഡബ്ലിയു സമ്മാനമായി നല്‍കിയതിന് സേവാഗ് സച്ചിനോട് പറഞ്ഞത് എന്താണെന്നോ?

ഇന്ത്യന്‍ ക്രിക്കറ്റില്‍ എപ്പോഴും ഉറ്റസുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാഗും. എന്നും മികച്ച ബന്ധം കാത്ത് സൂക്ഷിച്ച് പോകുന്നവരാണ് ഇവര്‍. ഒരുമിച്ച് കളിച്ചിരുന്ന സമയത്തും കളി നിര്‍ത്തിയ ശേഷവും ഇരു താരങ്ങള്‍ക്കുമിടെയില്‍ ഇപ്പോഴും മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ ജേതാവെന്നാണ് സച്ചിന്‍ സേവാഗിനെ വിശേഷിപ്പിക്കുന്നതെങ്കില്‍ തന്റെ പ്രചോദനമാണ് സച്ചിനെന്നാണ് സേവാഗ് പറയുന്നത്.
കഴിഞ്ഞ ദിവസം സേവാഗിട്ട ട്വീറ്റാണ് ഇരു താരങ്ങള്‍ക്കിടയില്‍ ഇപ്പോഴും മികച്ച ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇന്ത്യന്‍ വിപണിയില്‍ ഒന്നേക്കാല്‍ കോടി രൂപയോളം വിലയുള്ള ബിഎംഡബ്ലിയു 730 എല്‍ഡി സമ്മാനമായി നല്‍കിയതിനു സച്ചിന് നന്ദിയറിയിച്ചുള്ള ട്വീറ്റായിരുന്നു ഇത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി തെരഞ്ഞെടുക്കപ്പെടാതെ പോയതില്‍ ബിസിസിഐയെ കുറ്റപ്പെടുത്തി സേവാഗ് കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. പരിശീലക സ്ഥാനം തനിക്ക് വെച്ചു നീട്ടിയതാണെന്നും ഇനിയൊരിക്കലും ആ പദവിക്കു വേണ്ടി അപേക്ഷിക്കില്ലെന്നും സേവാഗ് പറഞ്ഞു.
https://www.facebook.com/Malayalivartha